Poornima Bhagyaraj, Rajinikanth വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മരിക്കുന്നതു വരെ രജനി സാർ ‌കൊടുത്ത മാല ഊരിയിട്ടില്ല, ഒരിക്കൽ കൂടി അദ്ദേഹം എന്നോടത് പറഞ്ഞിരുന്നെങ്കിൽ'; കണ്ണീരോടെ പൂർണിമ

സത്യം പറയാലോ സാർ, അത് പിന്നെ അദ്ദേഹം കഴുത്തിൽ നിന്ന് ഊരിയിട്ടേയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ വർഷം ജനുവരി ഏഴിനായിരുന്നു അന്തരിച്ച നടൻ ഭാ​ഗ്യരാജിനെ തമിഴ് സിനിമാ ലോകം ആദരിച്ചത്. സിനിമയിൽ 50 പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു നടനെ ആദരിച്ചത്. ചടങ്ങിൽ വച്ച് നടൻ രജനികാന്ത് അദ്ദേഹത്തിന്റെ കഴുത്തിൽ ഒരു മാല അണിയിച്ചിരുന്നു. എന്നാൽ മരണം വരെ അദ്ദേഹം ആ മാല കഴുത്തിൽ നിന്ന് ഊരിയിരുന്നില്ല എന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ ഭാ​ഗ്യരാജ്.

വികാരധീനയായാണ് ഭാ​ഗ്യരാജിനെക്കുറിച്ച് പൂർണിമ സംസാരിച്ചത്. കണ്ണീരോടെ തന്റെ ഭർത്താവിനെക്കുറിച്ച് പറയുന്ന പൂർണിമയുടെ വിഡിയോ സോഷ്യൽ മ‍ീഡിയയിലും ശ്രദ്ധേയമാകുകയാണ്. ഭാരതിരാജയെയും ഭാ​ഗ്യരാജിനെയും അനുസ്മരിച്ച ചടങ്ങിൽ നടൻ രജനികാന്തും പങ്കെടുത്തിരുന്നു. "സിനിമയിലെ അദ്ദേഹത്തിന്റെ 50 വർഷം ആഘോഷിച്ച സമയത്ത് രജനി സാർ അദ്ദേ​ഹത്തിന്റെ കഴുത്തിൽ ഒരു മാല അണിയിച്ചിരുന്നു.

സത്യം പറയാലോ സാർ, അത് പിന്നെ അദ്ദേഹം കഴുത്തിൽ നിന്ന് ഊരിയിട്ടേയില്ല. മരിക്കുന്നതു വരെ അദ്ദേഹം ഊരിയിട്ടില്ല ആ മാല. അത് ധരിച്ചതു മുതൽ അദ്ദേഹത്തിന് വളരെയധികം സന്തോഷമായിരുന്നു. സ്വർണത്തോടോ അല്ലെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കളോടോ ഒന്നും വലിയ താല്പര്യമുള്ള ആളല്ല അദ്ദേഹം. വലിയ കാർ വേണമെന്നോ അങ്ങനെയൊന്നുമുള്ള ആ​ഗ്രഹം അദ്ദേഹത്തിനില്ല.

അദ്ദേഹത്തിന്റെ കബോർഡിൽ എപ്പോൾ നോക്കിയാലും ലേബൽ പോലും കളയാത്ത ഒരു പത്ത് ഷർട്ടെങ്കിലും കാണും. ഇന്നും ഞാൻ കബോർഡ് തുറന്നു നോക്കിയപ്പോൾ ലേബലുള്ള പത്ത് ഷർട്ടുകൾ അതിലുണ്ടായിരുന്നു. എനിക്കത് കാണുമ്പോൾ സങ്കടമാണ്. എപ്പോൾ വസ്ത്രം ധരിക്കുമ്പോഴും ഇത് കൊള്ളാമോ, നന്നായിട്ടുണ്ടോ, മാച്ചിങ് ആണോ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിക്കുമായിരുന്നു.

ഒരിക്കൽ കൂടി അദ്ദേഹം എന്നോട് അത് ചോദിച്ചിരുന്നെങ്കിലെന്ന് എനിക്കിപ്പോൾ തോന്നുന്നു. എനിക്ക് ഒരു തവണ കൂടി അങ്ങനെ അദ്ദേഹത്തിൽ നിന്ന് കേൾക്കണമെന്ന് തോന്നും".- കണ്ണീരോടെ പൂർണിമ പറഞ്ഞു. "ആ പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പിന്നെ നമ്മളെല്ലാവരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എന്നാൽ വരാം എന്ന് പറഞ്ഞ് സമ്മതിക്കുന്നത്.

രജനി സാർ വന്നതിൽ അദ്ദേഹത്തിന് ഒരുപാട് സന്തോഷമായിരുന്നു. അതിന് ശേഷം കുറച്ചു നാൾ അദ്ദേഹം മനസുകൊണ്ട് വളരെയധികം സന്തോഷത്തിലായിരുന്നു. അതിന് എല്ലാവർക്കും നന്ദി". - പൂർണിമ ഭാ​ഗ്യരാജ് വ്യക്തമാക്കി.

Poornima opens up about Bhagyaraj last moments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'നീയില്ലാതെ നാല് വര്‍ഷം ജീവിച്ചു, ഇനി നീയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ വയ്യ'

ബേബി സ്കിൻകെയർ ഉൽപ്പന്നങ്ങൾ മുതിർന്നവർക്ക് ഉപയോ​ഗിക്കാമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആനവണ്ടിക്ക് ഇനി 'സ്പോൺസർ' വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍