വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

തിയറ്ററിൽ അതിരുവിട്ട് പ്രഭാസ് ആരാധകർ, സ്ക്രീനിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം; തീപ്പിടിത്തം, വിഡിയോ 

സിനിമയിലെ ഒരു മാസ് രം​ഗത്തിനിടെയാണ് ആവേശം മൂത്ത് ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ പ്രദർശനം നടക്കുന്നതിനിടെ സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദപ്രകടനം. ആവേശപ്രകടനത്തിൽ തിയറ്ററിന് തീപ്പിടിച്ചു. പ്രഭാസ് നായകനായ 'ബില്ല' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെയാണ് സംഭവം. ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയറ്ററിലാണ് തീപിടിച്ചത്. 

2009-ൽ റിലീസ് ചെയ്ത ചിത്രമാണ് പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിച്ച ബില്ല. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും നിരവധി തിയേറ്ററുകളിൽ ചിത്രം വീണ്ടും പ്രദർശനത്തിനെത്തി. സിനിമയിലെ ഒരു മാസ് രം​ഗത്തിനിടെയാണ് ആവേശം മൂത്ത് ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത്. തീ സീറ്റുകളിലേക്ക് അതിവേ​ഗം പടർന്നുപിടിച്ചു. തിയറ്ററിലുണ്ടായിരുന്നവർ പെട്ടെന്ന് ഓടി രക്ഷപെട്ടതുകൊണ്ട് ആർക്കും പരിക്കില്ല. തിയറ്റർ ജീവനക്കാരും സിനിമ കാണാൻ എത്തിയ ചിലരും ഒന്നിച്ചാണ് തീയണച്ചത്. 

‌സംഭവത്തിന്റെ വിഡിയോ സംവിധായകൻ രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്തു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നുമാണ് അദ്ദേഹം വിഡിയോക്കൊപ്പം എഴുതിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT