വീഡിയോ ദൃശ്യം 
Entertainment

'ഞാനൊരു കൊച്ചുകുട്ടിയായി'; ആദിപുരുഷ് ടീസർ ത്രിഡിയിൽ കണ്ട് ആവേശത്തിലായി പ്രഭാസ്, വിഡിയോ

'മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമാണ്'

സമകാലിക മലയാളം ഡെസ്ക്

വൻ വിമർശനങ്ങൾക്കു പിന്നാലെ ആദിപുരുഷ് സിനിമയുടെ 3 ഡി ടീസർ പ്രദർശിപ്പിച്ചു. ഹൈദരാബാദിലെ എഎംബി സിനിമാസിലാണ് ടീസർ പ്രദർശനം നടന്നത്. മാധ്യമപ്രവർത്തകർക്കു വേണ്ടി നടത്തിയ പ്രദർശനത്തിന് നടൻ പ്രഭാസും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെ നിരവധി അണിയറപ്രവർത്തകരും എത്തിയിരുന്നു. ആവേശത്തോടെ ടീസറിന്റെ ത്രിഡി ടീസർ കാണുന്ന പ്രഭാസിന്റേയും ഓം റൗട്ടിന്റേയും വിഡിയോയും പുറത്തുവന്നു. 

താൻ ആദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നതെന്നും ടീസർ കണ്ടപ്പോൾ താന്നൊരു കൊച്ചുകുട്ടിയെപ്പോലെ ആയെന്നുമായിരുന്നു പ്രഭാസിന്റെ പ്രതികരണം. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമാണ്. ഈ സിനിമ ബിഗ് സ്ക്രീനിനു വേണ്ടി ഒരുക്കിയിരിക്കുന്നതാണ്. അതും 3 ഡിയിൽ- താരം പറഞ്ഞു. 

ത്രിഡി ടീസറിനെക്കുറിച്ചുള്ള അഭിപ്രായം അറിയാനായി താൻ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു. തന്റെ ആരാധകർക്കായി ഹൈദരാബാദിലെ അറുപതോളം തിയറ്ററുകളിൽ 3ഡി ടീസർ പ്രദർശിപ്പിക്കുമെന്നും താരം വ്യക്തമാക്കി. 

രാമായണത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഫാന്റസി ചിത്രമാണ് ആദിപുരുഷ്. ദിവസങ്ങൾക്കു മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് വലിയരീതിയിലുള്ള പരിഹാസത്തിനും വിമർശനത്തിനും ഇരയായി. ചിത്രത്തിന്റെ വിഎഫ്എക്സ് ആണ് വിമർശനങ്ങൾക്ക് കാരണമായത്.  500 കോടി മുതൽമുടക്കിൽ ഒരുക്കിയ കാർട്ടുൺ ആണോ എന്നായിരുന്നു പലരുടേയും ചോദ്യം. അതിനു പിന്നാലെ ചിത്രം ബി​ഗ് സ്ക്രീനിനു വേണ്ടി ഒരുക്കിയതാണെന്നും മൊബൈൽ സ്ക്രീനിൽ കണ്ടതുകൊണ്ടാണ് അങ്ങനെയെന്നും ഓം റൗട്ട് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ത്രിഡി ടീസർ പുറത്തുവിട്ടത്. സെയ്ഫ് അലി ഖാനും കൃതി സനനു‌മാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT