Fauzi 
Entertainment

'നേതാജിയെ വെറും തള്ള് മൂപ്പനാക്കി'; പ്രഭാസിനെ പൊക്കിയടിക്കാന്‍ സുഭാഷ്ചന്ദ്ര ബോസ്; അത് കേട്ട് ഞെട്ടാന്‍ ഹിറ്റ്‌ലറും; 'ഫൗജി' എയറില്‍

ഭഗവത് ഗീതയെക്കുറിച്ചുള്ള പരാമര്‍ശവും ചര്‍ച്ചയാകുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മാസ് സിനിമകളില്‍ നായകന്റെ വീരസാഹസ്യങ്ങള്‍ പാടാന്‍ മാത്രമായി ചില കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് പതിവാണ്. പുലിമുരുകനാണ് ഇക്കൂട്ടത്തില്‍ മലയാളത്തിലെ മുന്‍നിരക്കാരന്‍. മോഹന്‍ലാലിന്റെ മുരുകനെക്കുറിച്ച് മൂപ്പന്‍ കൊടുക്കുന്ന ഹൈപ്പിലാണ് ആ കഥാപാത്രത്തിന്റെ റേഞ്ച് കാണുന്നവര്‍ക്ക് മനസിലാകുന്നത്. മറ്റൊരു ക്ലാസിക് ഉദാഹരണം റോക്കി ഭായിയ്ക്ക് ഹെെപ്പ് കൊടുക്കുന്ന എഴുത്തുകാരനാണ്.

ഒട്ടുമിക്ക മാസ് ആക്ഷന്‍ ചിത്രങ്ങളുടേയും ടെംബ്ലേറ്റിലെ ക്ലീഷേയാണ് ഇങ്ങനെ നായകനെക്കുറിച്ച് തള്ളുന്ന കഥാപാത്രങ്ങള്‍. അത് കൂട്ടുകാരനും ആശാനും ശിഷ്യനും സഹോദരങ്ങളുമൊക്കെയായി മാറിമാറി വരും. എന്നാല്‍ ഇതുവരെ ഒരു സിനിമയിലും കാണാത്ത 'തള്ള് മൂപ്പനെയാണ്' പ്രഭാസിന്റെ പുതിയ ചിത്രം ഫൗജിയില്‍ കാണുക. പ്രഭാസിന്റെ നായകനെക്കുറിച്ച് തളളാന്‍ ഫൗജിയില്‍ വരുന്നത് സാക്ഷാല്‍ സുഭാഷ് ചന്ദ്രബോസാണ്.

പീരിയോഡിക് ഡ്രാമയാണ് പ്രഭാസിന്റെ പുതിയ ചിത്രം ഫൗജി. ചിത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സ്വാതന്ത്രസമരകാലത്തെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയെ ബ്രീട്ടീഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ഹിറ്റ്‌ലറുടെ സഹായം തേടിയെത്തുന്ന സുഭാഷ്ചന്ദ്ര ബോസിലൂടെയാണ് ഫൗജിയുടെ ഗ്ലിംപ്‌സ് വിഡിയോ ആരംഭിക്കുന്നത്.

പൊതുശത്രുവായ ബ്രിട്ടീഷുകാരെ തുരത്താന്‍ സഹായിക്കണമെന്ന ബോസിന്റെ ആവശ്യം ഹിറ്റ്‌ലര്‍ തള്ളുന്നു. ബ്രിട്ടീഷുകാരെ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് ആകില്ലെന്നും ഹിറ്റ്‌ലര്‍ പറയുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് പോലും അറിയാത്ത ഒരു സ്‌പൈ തന്റെ പക്കലുണ്ടെന്ന് പറഞ്ഞു കൊണ്ട് നായകനെക്കുറിച്ച് വിശേഷങ്ങളിലേക്ക് കടക്കുന്ന ബോസിനെയാണ് പിന്നെ കാണുന്നത്.

സംഗതി ഹിസ്റ്ററിയും ഫിക്ഷനും ചേര്‍ത്തുള്ള സിനിമയാണെങ്കിലും, നായകനെക്കുറിച്ച് തള്ളാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകനായ സുഭാഷ്ചന്ദ്ര ബോസിനെ കൊണ്ടു വന്നത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആയതിനാല്‍ പ്രഭാസിനെക്കുറിച്ച് തള്ളാന്‍ മിനിമം സുഭാഷ്ചന്ദ്ര ബോസും ആ തള്ള് കേട്ട് ഞെട്ടാന്‍ ഹിറ്റ്‌ലറും വേണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇങ്ങനെ പോയാല്‍ അടുത്ത സിനിമയില്‍ താനോസും സൂപ്പര്‍മാനുമൊക്കെയാകുമല്ലോ പ്രഭാസിനെപ്പറ്റി വാഴ്ത്ത്പാട്ട് പാടാന്‍ വരികയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

സുഭാഷ് ചന്ദ്രബോസിനെപ്പോലൊരു വ്യക്തിയെ, വിനോദത്തിന്റെ പേരില്‍ അവഹേളിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ആരാധകര്‍ പറയുന്നു. അതിനിടെ ഭഗവത് ഗീതയെക്കുറിച്ചുള്ള പരാമര്‍ശവും ചര്‍ച്ചയാകുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീത രാമത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൗജി. 2027 മാര്‍ച്ചിലാകും ഫൗജി തിയേറ്ററുകളിലെത്തുക.

Prabhas starrer Fauzi gets trolled for using Subashchandra Bose to hype the hero.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

സുപ്രീം കോടതിയിൽ 20 കോർട്ട് മാസ്റ്റർ ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

രക്ഷകനായി തിലക് വര്‍മ (51*); ആവേശ മത്സരത്തില്‍ കിവികളെ വീഴ്ത്തി ഇന്ത്യ

വിദേശത്ത് ജോലി നോക്കുന്നുണ്ടോ?; അറിയാം ആ​ഗ്രഹം സഫലമാകാൻ നടത്താവുന്ന വഴിപാടുകൾ

'ജിന്നയുടെ ഫോട്ടോ കണ്ടാണ് കമന്റിട്ടത്; കേരളത്തിലെ മുസ്ലീങ്ങള്‍ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞിട്ടില്ല'; വിശദീകരണവുമായി ദിയ കൃഷ്ണ