The Rajasaab ഫെയ്സ്ബുക്ക്
Entertainment

പ്രഭാസിന്റെ ഹൊറർ- കോമഡി; 'ദ് രാജാസാബ്' ഒടിടിയിൽ എവിടെ കാണാം ?

ചിത്രത്തിന്റെ ദൈർഘ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായെത്തി മാരുതി സംവിധാനം ചെയ്ത ചിത്രമാണ് ദ് രാജാസാബ്. പൊങ്കൽ റിലീസായി ജനുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് മണിക്കൂറിൽ കൂടുതലാണ് സിനിമയുടെ ദൈർഘ്യം. ചിത്രത്തിന്റെ ദൈർഘ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്.

അതേസമയം ആദ്യ ദിനത്തിൽ 50 കോടി ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. ഹൊറർ കോമഡി വിഭാ​ഗത്തിലൊരുങ്ങിയ രാജാസാബ് സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിവസം 54.15 കോടി രൂപയാണ് നേടിത്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ ഉയരുമെന്നാണ് വിലയിരുത്തലുകൾ.

ഇപ്പോഴിതാ പ്രഭാസ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജിയോ ഹോട്ട്സ്റ്റാർ ആണ് രാജാസാബിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നിധി അ​ഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയിരിക്കുന്നത്.

ഇവരെ കൂടാതെ സെറീന വഹാ​ബ്, സഞ്ജയ് ദത്ത്, ബൊമാൻ ഇറാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാജാസാബ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി, ഐവിഐ എന്റർ‌ടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Cinema News: Prabhas starrer The Rajasaab OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍

'ചന്ദനം തൊട്ട്, പൂ ചൂടി നടക്കാൻ എനിക്ക് ഇഷ്ടമാണ്'; ഫാഷൻ സെൻസിനെക്കുറിച്ച് മാളവിക മോഹനൻ

പോര് തുടങ്ങുന്നു; ടോസ് ഇന്ത്യക്ക്, ആദ്യം ബൗള്‍ ചെയ്യും

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും

ചർമം വൃത്തിയാക്കാൻ ഓറഞ്ച് തൊലി മാത്രം മതി

SCROLL FOR NEXT