പ്രണവ് മോഹന്‍ലാല്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു 
Entertainment

പ്രണവ് മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്

സമകാലിക മലയാളം ഡെസ്ക്

ടന്‍ പ്രണവ് മോഹന്‍ലാലിന് യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സര്‍ക്കാര്‍കാര്യ മേധാവി ബദ്രേയ്യ അല്‍ മസൗറി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി. 

മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

നേരത്തേ, മമ്മൂട്ടി, മോഹന്‍ലാല്‍,പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

SCROLL FOR NEXT