പ്രേം കുമാർ/ ഫേയ്സ്ബുക്ക് 
Entertainment

അരക്കിലോമീറ്റർ നടന്ന് പരിപാടിക്കെത്തി, ഇന്ധന വില വർധനയ്ക്കെതിരെ പ്രേംകുമാറിന്റെ പ്രതിഷേധം 

താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിക്കിടയിൽ ദിവസേനയുള്ള ഇന്ധന വില വർധന ജനങ്ങൾക്ക് വൻ പ്രഹരമാവുകയാണ്. സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നിരിക്കുകയാണ്. ഇപ്പോൾ ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധമായി ചടങ്ങിന് നടന്ന് എത്തിയിരിക്കുകയാണ് നടൻ പ്രേംകുമാർ.  താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 

അമ്മന്‍കോവില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, സ്‌കൂളിലെ സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകള്‍ കുട്ടികള്‍ക്കു വിതരണം ചെയ്തത് പ്രേംകുമാറാണ്. പ്രേംകുമാറിനു വന്നുപോകാന്‍ സംഘാടകര്‍ വാഹനം അയയ്ക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അര ക്കിലോമീറ്ററകലെയുള്ള വീട്ടില്‍നിന്നു നടന്നുവരുകയും ചടങ്ങ് കഴിഞ്ഞ് നടന്നുപോകുകയും ചെയ്തു. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT