പൃഥ്വിരാജ്, ഇന്ദ്രജിത്ത്/ ഫേയ്സ്ബുക്ക് 
Entertainment

ഇരുതലയുള്ള ആ ഒറ്റവാക്കുമായി പൃഥ്വിരാജും ഇന്ദ്രജിത്തും; തീർപ്പ് വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. തീർപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്. മുരളി ​ഗോപിയാണ് രചന നിർവഹിക്കുന്നത്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!' എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. 

മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മ്മാണ പങ്കാളികളായി രതീഷ് അമ്പാട്ടും വിജയ് ബാബുവും ഒപ്പമുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം.  സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കമ്മാര സംഭവത്തിന് ശേഷം  രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതിലും മുരളി ​ഗോപിയാണ് തിരക്കഥ ഒരുക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

വിജയ് സേതുപതി- മിഷ്കിൻ കൂട്ടുകെട്ടിന്റെ 'ട്രെയിൻ'; റിലീസ് തീയതി പുറത്ത്

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!

റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി, മരക്കൊമ്പില്‍ തുണി, അന്വേഷണം