പൃഥ്വിരാജ്, സുകുമാരൻ, ഇന്ദ്രജിത്ത്/ ഫയല്‍ ചിത്രം 
Entertainment

അച്ഛനില്ലാത്ത 24 വർഷങ്ങൾ, ​ഗാർഡിയൻ എയ്ഞ്ചലിന്റെ ഓർമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും

അച്ഛനില്ലാത്ത 24 വർഷങ്ങൾ ഹൃദയം തകർന്ന വേദനയോടെ അടയാളപ്പെടുത്തുകയാണ് താരങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ നടൻ സുകുമാരൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് 24 വർഷം തികഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാർഷികത്തിൽ അച്ഛന്റെ ഓർമകളുമായി എത്തുകയാണ് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അച്ഛനില്ലാത്ത 24 വർഷങ്ങൾ ഹൃദയം തകർന്ന വേദനയോടെ അടയാളപ്പെടുത്തുകയാണ് താരങ്ങൾ. 

അച്ഛൻ, 24 വർഷങ്ങൾ എന്ന ക്യാപ്ഷനിലാണ് പൃഥ്വിരാജ് അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്തത്. എന്നെന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട്, നയിക്കുന്ന പ്രകാശം- എന്ന അടിക്കുറിപ്പിലാണ് ഇന്ദ്രജിത്ത് അച്ഛന്റെ ചിത്രം പങ്കുവെച്ചത്. അച്ഛനൊപ്പമുള്ള കട്ടിക്കാലത്തെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമയും അച്ഛന്റെ ഓർമകളുമായി എത്തി. ഞങ്ങളുടെ ​ഗാർഡിൻ ഏയ്ഞ്ചൽ എന്നാണ് താരം കുറിച്ചത്. 

കൂടാതെ നിരവധി സഹപ്രവർത്തകരും ആരാധകരും സുകുമാരന്റെ ഓർമകളുമായി എത്തി. 1997 ൽ 49ാം വയസിലാണ് സുകുമാരൻ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം