ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ടെസ്റ്റ് പാസായി, ദുബായിൽ ഡ്രൈവിങ് ലൈസൻസ് എടുത്ത് പൃഥ്വിരാജ്; ആദ്യമായി വണ്ടിയോടിച്ച് താരം, വിഡിയോ

ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാറുകളോടുള്ള പൃഥ്വിരാജിന്റെ സ്നേഹം ആരാധകർക്ക് അറിയാവുന്നതാണ്. ലംബോർ​ഗിനി ഉൾപ്പടെ നിരവധി ആഡംബര വാഹനങ്ങളാണ് താരത്തിന്റെ ​ഗാരേജിലുള്ളത്. ഇപ്പോൾ ദുബായ് ഡ്രൈവിങ് ലൈസൻസ് എടുത്തിരിക്കുകയാണ് താരം. ദുബായ് ഡ്രൈവിങ് സെന്റാണ് താരം ലൈസൻസ് എടുത്ത വിവരം പങ്കുവച്ചത്. 

​ഗോൾഡൻ വിസ വഴി ലൈസൻസ്

ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. ടെസ്റ്റുകൾ പാസായാൽ മതിയെന്നാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നത്. കുറച്ചു നാളുകൾക്ക് മുൻപാണ് പൃഥ്വിരാജിന് ​ഗോൾഡൻ വിസ ലഭിച്ചത്. ഇതോടെയാണ് ദുബായ് ലൈസൻസെടുക്കാൻ താരം തീരുമാനിച്ചത്. റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. കൂടാതെ ദുബായിലൂടെ ആദ്യമായി പൃഥ്വിരാജ് വാഹനമോടിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നു.

കടുവയ്ക്കായി കാത്ത് ആരാധകർ

മോഹൻലാലിനൊപ്പമുള്ള ബ്രോ ഡാഡിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു. കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. ആക്ഷൻ താരമായി പൃഥ്വിരാജ് തിരിച്ചെത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

'പിരിച്ച പണത്തിന് കണക്കില്ലേ? ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്ത് നൽകി? കോൺ​ഗ്രസിന് മറുപടി വോട്ടർമാർ തന്നെ തരും'

ലൈസൻസില്ലാത്ത ടാക്സികൾക്ക് 5,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടൽ; നിയമം കർശനമാക്കി ദുബൈ ആർ ടിഎ

ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ

SCROLL FOR NEXT