Prithviraj വിഡിയോ ​സ്ക്രീൻഷോട്ട്
Entertainment

'ഭയങ്കര അപകടകാരിയാണ് കുംഭ, അയാൾ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഊഹിക്കാൻ പോലുമാകില്ല'; 'വാരാണസി'യിലെ കഥാപാത്രത്തെക്കുറിച്ച് നടൻ

കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകൾ പലരും വിചാരിക്കുന്നതിനും മേലെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

എസ് എസ് രാജമൗലിയുടേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരാണസി'. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും ഉയർത്തുന്ന പ്രതീക്ഷയും വാനോളമാണ്. ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ അണിയറപ്രവർത്തകർ തുടങ്ങി കഴിഞ്ഞു.

ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുംഭ എന്നാണ് പുറത്തുവരുന്ന വിവരം. പൃഥ്വിരാജിന്റെ കാരക്ടർ ലുക്കും ശ്രദ്ധേയമായി മാറിയിരുന്നു. വീൽ ചെയറിലിരിക്കുന്ന കുംഭയെ ആരും വില കുറച്ചു കാണണ്ട എന്നാണ് പൃഥ്വി പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. "പലരും വിചാരിക്കുന്നത് വീൽ ചെയറിലിരിക്കുന്ന വില്ലന് ഇതിൽ ഒന്നും ചെയ്യാനില്ല എന്നാണ്. എന്നാൽ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകൾ പലരും വിചാരിക്കുന്നതിനും മേലെയാണ്. വീൽ ചെയർ അയാളുടെ പ്രോപർട്ടികളിൽ ഒന്ന് മാത്രമാണ്.

അതിലിരുന്നു കൊണ്ട് അയാൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. നിങ്ങൾ ആ പോസ്റ്ററിൽ കണ്ടതിനപ്പുറം ആ കഥാപാത്രത്തിന് ചെയ്യാനാകും. വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭ. അയാൾ ചിന്തിക്കുന്ന കാര്യങ്ങളൊന്നും ആർക്കും ചിന്തിക്കാൻ പോലും ആകില്ല. ഇതിനപ്പുറം എനിക്ക് കുംഭയെക്കുറിച്ച് ഇപ്പോൾ ഒന്നും വെളിപ്പെടുത്താനാകില്ല. പലതും നിങ്ങളെ ഞെട്ടിക്കും എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ".- പൃഥ്വിരാജ് പറഞ്ഞു.

അതോടൊപ്പം വീൽ ചെയർ സീനുകളൊക്കെ യഥാർഥത്തിൽ ചിത്രീകരിച്ചതാണെന്നും സിജിഐ ഉപയോ​ഗിച്ചിട്ടില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പിന്നെ കുംഭയ്ക്ക് ശാരീരികമായി ബുദ്ധിമുട്ടുള്ളതു കൊണ്ട് മുഖത്തെ ഭാവങ്ങളാണ് പ്രധാനം. എല്ലാ വികാരങ്ങളും മുഖഭാവങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടി വന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

അതേസമയം മഹേഷ് ബാബുവാണ് വാരാണസിയിൽ നായകനായെത്തുന്നത്. പ്രിയങ്ക ചോപ്രയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2027 ഏപ്രിൽ 7 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Cinema News: Prithviraj opens up about his character in Varanasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

SCROLL FOR NEXT