Dulquer Salmaan, Prithviraj ഇന്‍സ്റ്റഗ്രാം
Entertainment

'എന്നെ വളര്‍ത്തിയത് മലയാളികള്‍, വിമര്‍ശിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്'; കയ്യടി നേടി പൃഥ്വി; ദുല്‍ഖറിനോട് കണ്ടുപഠിക്കെന്ന് ആരാധകര്‍

എന്നെ വളര്‍ത്തിയത് നിങ്ങളാണ്, എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്

സമകാലിക മലയാളം ഡെസ്ക്

തന്നെ വളര്‍ത്തിയത് മലയാളികളാണെന്നും അതിനാല്‍ തന്നെ വിമര്‍ശിക്കാനുള്ള അവകാശവും മലയാളികള്‍ക്കുണ്ടെന്നും പൃഥ്വിരാജ്. പുതിയ ചിത്രം വിലായത്ത് ബുദ്ധയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്.

തന്റെ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് ആളുകളെത്തിയത് തന്നിലുള്ള വിശ്വാസവും സ്‌നേഹവും മൂലമാണ്. അതിനാല്‍ അവര്‍ക്ക് വിമര്‍ശിക്കാനുമുള്ള അവകാശമുണ്ട്. തന്നിലെ തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവകാശമുള്ളത് തന്നെ വളര്‍ത്തിയ മലയാളികള്‍ക്കാണെന്നും പൃഥ്വിരാജ് പറയുന്നു.

'എന്നെ വളര്‍ത്തിയത് നിങ്ങളാണ്, എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. ഇന്ന് ഞാന്‍ ഈ ട്രെയ്‌ലര്‍ ലോഞ്ചിനായി വരുമ്പോള്‍ ഇവിടെ ഈ പ്രേക്ഷകര്‍ കൂടിയിരിക്കുന്നത് എന്നിലുള്ള സ്‌നേഹവും പ്രതീക്ഷയും കൊണ്ടാണ്. അപ്പോള്‍ എന്നെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്.'' പൃഥ്വിരാജ് പറയുന്നതു.

''ഞാന്‍ മോശമായാല്‍ മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല്‍ അവകാശമുള്ളത് എന്നെ വളര്‍ത്തിയ മലയാള സിനിമാപ്രേക്ഷകര്‍ക്ക് തന്നെയാണ്. ഞാന്‍ എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു. 100 ശതമാനം പരിശ്രമത്തില്‍ താഴെ ഞാന്‍ ഒരിക്കലും ഒരു സിനിമയെ സമീപിക്കില്ല. എന്റെ പരിമിതമായ കഴിവുകള്‍ 100 ശതമാനം നല്‍കി വേണം എല്ലാ സിനിമയും ചെയ്യാന്‍ എന്ന ആഗ്രഹം എനിക്കുണ്ട്' എന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളേയും വിമര്‍ശനങ്ങളേയും പൃഥ്വിരാജ് സമീപിക്കുന്ന രീതിയ്ക്ക് കയ്യടിക്കുകയാണ് സൈബര്‍ ലോകം. മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും സൈബര്‍ ആക്രമണം പൃഥ്വിരാജ് നേരിട്ടിട്ടുണ്ട്. എന്നിട്ടും അദ്ദേഹം മലയാളികളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പക്വതയുള്ള നടനാണ് പൃഥ്വിരാജ്. മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്യുന്ന നടനാണെങ്കിലും മലയാളികളെ തള്ളിപ്പറയുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളോടാണ് പൃഥ്വിയുടെ വാക്കുകളെ സോഷ്യല്‍ മീഡിയ ചേര്‍ത്തുവെക്കുന്നത്. മലയാളത്തില്‍ രണ്ട് വര്‍ഷം സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയുമെന്നും, എന്നാല്‍ തെലുങ്കിലെ പ്രേക്ഷകര്‍ എല്ലാകാലത്തും കലാകാരന്മാരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് വിലായത്ത് ബുദ്ധ. ജിആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് വിലായത്ത് ബുദ്ധ. ജയന്‍ നമ്പ്യാരാണ് സംവിധാനം. ഷമ്മി തിലകനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. നവംബര്‍ 21 നാണ് സിനിമയുടെ റിലീസ്. ഉര്‍വ്വശി തിയറ്റേഴ്‌സ് ആണ് നിര്‍മാണം.

Prithviraj says malayalees has the right to criticise him as they created him. Social media asks Dulquer Salmaan to learn from him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കി, മത്സരിക്കാനാവില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് തിരിച്ചടി

ഗില്‍ ഇറങ്ങിയില്ല, സ്‌കോര്‍ 200 കടന്നതുമില്ല; ഇന്ത്യന്‍ ബാറ്റര്‍മാരും കളി മറന്നു!

റിട്ടയര്‍ ആയോ?, മാസം 5500 രൂപ സമ്പാദിക്കാം, ഇതാ ഒരു നിക്ഷേപ പദ്ധതി, ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ നേട്ടം

'തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, തെളിവുകളുമായി വരും'

ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി; വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ഐപിഎൽ താരത്തിന്റെ പരാതി

SCROLL FOR NEXT