പ്രിയങ്ക ചോപ്ര (Priyanka Chopra) വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ജസ്റ്റ് മിസ്, അല്ലേൽ എന്റെ കണ്ണ് പോയേനെ'; ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

ഷൂട്ടിങ്ങിനിടെ തനിക്ക് സംഭവിച്ച ഒരപകടത്തെക്കുറിച്ച് പറയുകയാണ് പ്രിയങ്ക.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജൂലൈ 2 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് സംഭവിച്ച ഒരപകടത്തെക്കുറിച്ച് പറയുകയാണ് പ്രിയങ്ക.

ആക്ഷൻ- കോമഡി ഴോണ‌റിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രിയങ്കയുടെ കണ്ണിനാണ് പരിക്കേറ്റത്. ദ് ടുനൈറ്റ് ഷോയിൽ ജിമ്മി ഫാലനുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്. "ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ കാമറയുടെ പിഴവ് കാരണമാണ് അപകടമുണ്ടായത്.

അപകടത്തിൽ എന്‍റെ പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. തറയിൽ ഉരുണ്ട് വീഴുന്നതായിരുന്നു രം​ഗം. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, തറയിലേക്ക് ഉരുണ്ടുവരുമ്പോൾ കാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. എന്നാൽ ഇതിനിടെ കാമറയുടെ ഒരു ഭാ​ഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാ​ഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല." - പ്രിയങ്ക പറഞ്ഞു.

ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്. എംഐ6 ഏജന്റായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Actress Priyanka Chopra opened up about an accident she faced while performing one of her action scenes in Heads Of State.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT