ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പ്രമുഖ ​ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്;  പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായതിനെത്തുടർന്ന് നവംബർ 24നാണ് ശാസ്ത്രിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

ആർആർആർ അവസാന ചിത്രം

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ മൂവായിരത്തിലേറെ ഗാനങ്ങളാണ് ശാസ്ത്രി രചിച്ചത്. 1986ല്‍ കെ വിശ്വനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ സിരിവെന്നല എന്ന ചിത്രത്തിലെ ഗാനമാണ് ശാസ്ത്രിയെ പ്രശസ്തനാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ വിജയമായതോടെ സിരിവെണ്ണല എന്ന പേരും ശാസ്ത്രി തന്റെ പേരിനൊപ്പം ചേര്‍ത്തു. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്. 

ആന്ധ്ര പ്രദേശ് സർക്കാരിന്റെ 11 നന്ദി അവാർഡുകളും നാല് ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 2019 ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. തെലുങ്ക് സിനിമയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നത്. വെങ്കടേഷ് ദ​ഗ്​ഗുബാട്ടി, സിദ്ധാർത്ഥ്, തമൻ തുടങ്ങിയ നിരവധി പേർ ആദരാഞ്ജലികൾ നേർന്നുകൊണ്ട് കുറിപ്പുകൾ പങ്കുവച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 70 lottery results

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർ അറസ്റ്റിൽ

10 ലക്ഷം രൂപയുടെ എഫ്ഡി vs പതിനായിരം രൂപയുടെ എസ്‌ഐപി; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?, താരതമ്യം

മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിന്‍വലിച്ചു