ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ആറ് മാസത്തിനിടെ 20 കിലോ കൂട്ടി, 20 കിലോ കുറച്ചു; ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ; ചിത്രങ്ങൾ പങ്കുവച്ച് കങ്കണ 

തലൈവിക്ക് വേണ്ടി ഭാരം കൂട്ടുകയും അടുത്ത സിനിമയായ ധാക്കഡിന് വേണ്ടി കങ്കണ ഭാരം കുറയ്ക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ തമിഴ് ചിത്രം തലൈവിയ്ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ വിവരിച്ച് നടി കങ്കണ റണാവത്. സിനിമയ്ക്കായി നടത്തിയ മേക്കോവർ ഒരിക്കലും മായാത്ത പാടുകൾ ശരീരത്തിൽ സമ്മാനിച്ചെന്നാണ് നടി പറയുന്നത്. തലൈവിക്ക് വേണ്ടി ഭാരം കൂട്ടുകയും അടുത്ത സിനിമയായ ധാക്കഡിന് വേണ്ടി ഭാരം കുറയ്ക്കുകയും ചെയ്തതെന്ന് താരം പറയുന്നു. 

അടിക്കടി ശരീരഭാരത്തിൽ ഉണ്ടായ വ്യത്യാസം സ്ട്രെച്ച് മാർക്കുകൾക്ക് കാരണമായെന്നും നിരവധി ശാരീരിക പ്രശ്നങ്ങളും അനുഭവിക്കേണ്ടിവന്നെന്നും കങ്കണ പറഞ്ഞു. രണ്ട് സിനിമകളും ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് കങ്കണ ഇക്കാര്യങ്ങൾ വിവരിച്ചത്. 

‘ആറു മാസം കൊണ്ട് ശരീരഭാരം 20 കിലോ കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തത് മുപ്പതുകളിലുള്ള എന്റെ ശരീരത്തിൽ നിരവധി കുഴപ്പങ്ങളാണുണ്ടാക്കിത്. ശരീരത്തിൽ ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ഉണ്ടായി. കലയ്ക്ക് വലിയ വില നൽകേണ്ടതുണ്ട്.  പലപ്പോഴും ആ വില എന്നത് കലാകാരൻ അല്ലെങ്കിൽ കലാകാരിയുടെ സ്വയംസമർപ്പണം തന്നെയായിരിക്കും', കങ്കണ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ