ആണും പെണ്ണും പോസ്റ്റർ/ചിത്രം: ഫേസ്ബുക്ക് 
Entertainment

മൂന്ന് സംവിധായകർ, മൂന്ന് കഥ; രാജീവ് രവിയുടെ ആണും പെണ്ണും പോസ്റ്റർ  

Author : സമകാലിക മലയാളം ഡെസ്ക്

രാജീവ് രവി അവതരിപ്പിക്കുന്ന 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് സംവിധായകരുടെ മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സങ്കലനമാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് സംവിധായകർ. 

പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്റെ ചിത്രം.  സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്. 

റോഷൻ മാത്യു, ദർശന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിന്റെ ആണ് തിരക്കഥ. ചിത്രത്തിൽ നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്ജും സംയുക്താ മേനോനുമാണ് നായിക നായകന്മാർ. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. 

 മാർച്ച് 26ന് തിയേറ്ററുകളിലെന്ന ചിത്രത്തിന്റെ നിർമാണം സി കെ പദ്മകുമാ,ർ എം ദിലീപ് കുമാർ എന്നിവർ ചേർന്നാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരൻ, ബിനാ പോൾ, ഭവൻ ശ്രീകുമാർ എഡിറ്റിംഗ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം