തിരിച്ചെത്തിയ രജനീകാന്ത് ആരാധകർക്ക് അഭിവാദ്യമർപ്പിക്കുന്നു/ ട്വിറ്റർ 
Entertainment

രജനീകാന്ത് അമേരിക്കയിൽ നിന്ന് തിരിച്ചെത്തി, തലൈവരെ ആർപ്പുവിളികളോടെ സ്വാ​ഗതം ചെയ്ത് ആരാധകർ; വിഡിയോ

ചെന്നൈയിൽ വന്നിറങ്ങിയ താരത്തിന് ആരാധകർ ആവേശകരമായ വരവേൽപ്പാണ് നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

വിദ​ഗ്ധ ചികിത്സ കഴിഞ്ഞ് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി തമിഴ് സൂപ്പർതാരം രജനീകാന്ത്. ചെന്നൈയിൽ വന്നിറങ്ങിയ താരത്തിന് ആരാധകർ ആവേശകരമായ വരവേൽപ്പാണ് നൽകിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. താരത്തിന് വരവ് അറിഞ്ഞ് നിരവധി ആരാധകരാണ് എയർപോർട്ടിൽ എത്തിയത്. തലൈവാ വിളികളോടെയാണ് ആരാ‌ധകർ എതിരേറ്റത്. ആരാധകർക്ക് കൈ വീശി കാട്ടിയും നന്ദി പറഞ്ഞും താരം കാറില്‍ കയറി പോവുകയും ചെയ്തു.

കഴിഞ്ഞ മാസമാണ് വിദ​ഗ്ധ ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോകുന്നത്. നാല് വർഷങ്ങൾക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾക്കായായിരുന്നു യാത്ര. പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിൽ വച്ച് കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനു പിന്നാലെയാണ് അമേരിക്കയിലേക്ക് പോയത്. തന്‍റെ ആരോഗ്യപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT