കൂലി (Coolie) ഫെയ്സ്ബുക്ക്
Entertainment

'ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്ന്'; 'കൂലി' ഹിന്ദി ടൈറ്റിൽ മാറ്റിയതിന് പിന്നാലെ സോഷ്യൽ മീഡിയ

കൂലിയുടെ ഹിന്ദി പതിപ്പിന് മജദൂര്‍ എന്നാണ് ഹിന്ദി പതിപ്പിന് പേരിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. രജനികാന്ത് നായകനായെത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കൊക്കെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ കൂലി ഹിന്ദി പതിപ്പിന്റെ പേരാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൂലിയുടെ ഹിന്ദി പതിപ്പിന് മജദൂര്‍ എന്നാണ് ഹിന്ദി പതിപ്പിന് പേരിട്ടിരിക്കുന്നത്.

ഈ പേരിനെതിരെയാണ് ആരാധകര്‍ ട്രോളുമായി എത്തിയിരിക്കുന്നത്. കൂലി ഹിന്ദിയിലും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന പേരല്ലേ പിന്നെന്തിനാണ് ആശയക്കുഴപ്പമുണ്ടാക്കാൻ പേര് മാറ്റിയത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പേര് മാറ്റം ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമാകും. അത് കൂലിയുടെ കളക്ഷനെ സാരമായി ബാധിക്കും എന്നും ചില ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്.

കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. വേട്ടയ്യനാണ് രജനിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Tamil Super Star Rajinikanth- Lokesh Kanagaraj’s Coolie titled Majadoor in Hindi, netizens comments goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT