Rajinikanth  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും എന്ന് പറഞ്ഞു' അദ്ദേഹം ഏറ്റവും സന്തോഷത്തോടെ ഇരുന്നപ്പോൾ ദൈവം അങ്ങ് വിളിച്ചു'; വിതുമ്പലോടെ രജനികാന്ത്

'നിങ്ങളോടൊപ്പം മൂന്ന് സിനിമകൾ ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സം​ഗീത സംവിധായകൻ ദേവയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ രജനികാന്ത്. രജനികാന്തുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ദേവ. അവസാനമായി ദേവയെ ഒരു നോക്ക് കാണാൻ രജനികാന്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.

കള്ളത്തരമോ വഞ്ചനയോ ഒട്ടും ഇല്ലാത്ത തനി തങ്കം പോലത്തെ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് രജനികാന്ത് പറഞ്ഞു. ദേവയ്ക്കൊപ്പമുള്ള ഓർമകളും രജനികാന്ത് വിഡിയോയിലൂടെ പങ്കുവച്ചു. എന്റെ പ്രിയ സുഹൃത്തും സംഗീത സംവിധായകനുമായ ദേവയുടെ അപ്രതീക്ഷിത വിയോഗം ഞെട്ടിക്കുന്നതും അതീവ ദുഃഖകരവുമാണ്.

'അണ്ണാമലൈ', 'ബാഷ', 'അരുണാചലം' എന്നീ എന്റെ മൂന്ന് സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ഈ മൂന്ന് ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. അതിന് ശേഷം ഞാൻ പടയപ്പ ചെയ്യുമ്പോൾ സംഗീത സംവിധായകനായി എ ആർ റഹ്മാനെ തിരഞ്ഞെടുക്കണമെന്ന് എന്റെ സുഹൃത്തുക്കൾ നിർബന്ധം പിടിച്ചു.

ഞാൻ ദേവയോട് പോയി പറഞ്ഞു, "പടയപ്പ'യ്ക്കായി എ ആർ റഹ്മാനെ ആണ് നമ്മൾ തിരഞ്ഞെടുക്കുന്നതെന്ന്. അപ്പോൾ അദ്ദേഹം എഴുന്നേറ്റ് നിന്ന് എന്റെ കയ്യിൽ പിടിച്ച് പറ‍ഞ്ഞു, തീർച്ചയായും, അങ്ങനെ തന്നെ ചെയ്തോളൂ" എന്ന്. 'ഇതിൽ തെറ്റൊന്നും വിചാരിക്കരുതെന്ന്' ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'സന്തോഷത്തോടെ ഞാൻ പറയുകയാണ് സാർ, ധൈര്യമായി മുന്നോട്ട് പോകൂ.

ആ ചെറുപ്പക്കാരൻ (എആർ റഹ്മാൻ) വളരെ നന്നായി മുന്നോട്ട് വരുന്നുണ്ട്. എല്ലാം നന്നായി നടക്കട്ടെ. എനിക്ക് അതിൽ വലിയ സന്തോഷമേയുള്ളൂ. നിങ്ങളോടൊപ്പം മൂന്ന് സിനിമകൾ ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്'.- എന്ന് പറഞ്ഞു. ഇതുപോലെ യാതൊരു കള്ളവും ചതിയുമില്ലാത്ത വളരെ തങ്കപ്പെട്ട ഒരു മനുഷ്യനാണ് ദേവ. കള്ളത്തരമോ വഞ്ചനയോ ഒട്ടും ഇല്ലാത്ത ഒരാൾ. ജീവിതത്തിൽ അദ്ദേഹം വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്.

നാല് അനിയൻമാരുണ്ട്, ഇദ്ദേഹമായിരുന്നു മൂത്തത്. അവരെ നോക്കാനായി അദ്ദേഹം സംഗീത പരിപാടികളിലും വിവാഹച്ചടങ്ങുകളിലുമൊക്കെ പാട്ട് പാടാൻ പോകുമായിരുന്നു. സിനിമയിൽ ഒരു താരമായി മാറിയ ശേഷവും അദ്ദേഹം സഹോദരന്മാരെ കൈവിട്ടില്ല, മറിച്ച് അവരെ തന്നോടൊപ്പം തന്നെ നിർത്തി. കുടുംബത്തെ അത്രയേറെ സ്നേഹിക്കുന്ന, വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം.

ഇളയരാജ സംഗീതരംഗത്ത് ആധിപത്യം പുലർത്തിയിരുന്ന കാലത്തുപോലും, ദേവ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തുകയും വലിയ വിജയം കൈവരിക്കുകയും ചെയ്തു. രണ്ടര വർഷം മുൻപ് ദേവ എന്നെ കണ്ടപ്പോൾ, 'എല്ലാവരും സംഗീത പരിപാടികൾ നടത്തുന്നുണ്ട്. എനിക്കും അത്തരം പരിപാടികൾ നടത്താൻ ആഗ്രഹമുണ്ട്.

നിങ്ങൾ വന്ന് എന്റെ പരിപാടി ഉദ്ഘാടനം ചെയ്യണം' എന്ന് എന്നോട് പറഞ്ഞു. ഞാൻ വളരെ സന്തോഷത്തോടെ ആ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അതിന് ശേഷം ദേവ വിദേശത്തുൾപ്പെടെ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും വലിയ വിജയം നേടുകയും ചെയ്തു.

ഒരു പര്യടനത്തിന് ശേഷം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. ഒരു മൂന്ന് മാസം മുൻപ്, കാനഡയിലോ ഓസ്‌ട്രേലിയയിലോ പോയി മടങ്ങിയെത്തിയപ്പോഴാണ് എന്നെ വന്ന് കണ്ടത്. 'എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ തന്നെ അത്ഭുതപ്പെട്ടു. യുവാക്കൾ എന്നെ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

എനിക്ക് വലിയ സന്തോഷം തോന്നുന്നു രജനി സാർ. ഈ സന്തോഷവുമായി, ഞാൻ ഇനിയും ഒരു പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും'. -എന്ന് എന്നോട് പറഞ്ഞു. ദേവ വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം സന്തോഷത്തോടെയിരിക്കുന്ന സമയത്തുതന്നെ തൻ്റെ അടുത്തേക്ക് വരണമെന്ന് ദൈവം ആഗ്രഹിച്ചിട്ടുണ്ടാകാം; അതുകൊണ്ടായിരിക്കാം ദൈവം അദ്ദേഹത്തെ തൻ്റെ അടുത്തേക്ക് വിളിച്ചത്.

അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി നേരുന്നു. കുടുംബാംഗങ്ങളോട് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു".- രജനികാന്ത് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Rajinikanth pays tribute to Music Director Deva.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

പ്രവാസികള്‍ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

പത്താം ക്ലാസുകാർക്ക് സുപ്രീം കോടതിയിൽ ജോലി; 130 ഒഴിവുകൾ, നവംബർ 4 മുതൽ അപേക്ഷിക്കാം

വൈഭവിന്റെ തട്ട് താണുതന്നെ ഇരിക്കും! 14 പന്തിൽ 50 റൺസടിച്ച് മക്​ഗുർക്