Jailer 2 എക്സ്
Entertainment

മാത്യു - മുത്തുവേൽ പാണ്ഡ്യൻ കോമ്പോ ലോഡിങ്! ജയിലർ 2 അപ്ഡേറ്റ്

ഇപ്പോൾ ആ കാമിയോ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത് ചിത്രം ജയിലർ 2 വിന്റെ പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിൽ തന്നെ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്നത് മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യുവിന്റെ തിരിച്ചുവരവിനായാണ്. ഇപ്പോൾ ആ കാമിയോ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

ജയിലർ 2 വിൽ മോഹൻലാൽ ഡിസംബറിൽ ജോയിൻ ചെയ്യുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഡിസംബർ 21, 22, 23 തീയതികളിലാണ് മോഹൻലാൽ ജയിലറിൽ ജോയിൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ഗോവയിൽ വെച്ചാകും മോഹൻലാലിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത്.

ആദ്യ ഭാഗത്തേത് പോലെ ഒരു പക്കാ മാസ് കാമിയോ തന്നെയാകും മോഹൻലാലിന് രണ്ടാം ഭാഗത്തിലും എന്നാണ് ആരാധകർ ഉൾപ്പടെ പ്രതീക്ഷിക്കുന്നത്. അതേസമയം, നടൻ വിജയ് സേതുപതി ജയിലർ 2 വിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

നിലവിൽ ഗോവയിൽ വെച്ച് വിജയ്‌യുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയാണ്. പേട്ട എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയും രജനികാന്തും വീണ്ടുമൊന്നിക്കുന്ന സിനിമയാകും ജയിലർ 2. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്‌ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. 2023ൽ ആയിരുന്നു നെൽസൺ സംവിധാനത്തിൽ ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി.

വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു.

Cinema News: Rajinikanth starrer Jailer 2 update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'ഒറിജിനലിനെ വെല്ലും'; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് സ്ത്രീയും രണ്ട് മക്കളും കുളത്തില്‍ മുങ്ങിമരിച്ചു

SCROLL FOR NEXT