Rajisha Vijayan ഇന്‍സ്റ്റഗ്രാം
Entertainment

'അച്ഛന്റെ യൂണിഫോം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്; ഞാനും അമ്മയും അച്ഛന്‍റെ വരവിനായി കാത്തിരുന്ന നാളുകള്‍'; രജിഷ വിജയന്‍

വീട്ടില്‍ തന്നെ മനോഹരമായൊരു പ്രണയം ഞാന്‍ കണ്ടിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തില്‍ മാത്രമല്ല തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് രജിഷ വിജയന്‍ ഇന്ന്. അഭിനയിച്ച ആദ്യ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് രജിഷ. തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

താന്‍ ജീവിതത്തില്‍ കണ്ട ആദ്യ പ്രണയം തന്റെ അച്ഛന്റേയും അമ്മയുടേയുമാണെന്ന് രജിഷ പറയുന്നു. ആര്‍മി ഉദ്യോഗസ്ഥനായിരുന്നു രജിഷയുടെ അച്ഛന്‍. അതുകൊണ്ട് തന്നെ അച്ഛനും അമ്മയും അകലങ്ങളിലായിരുന്നു. അച്ഛന്‍ ലീവിന് വരുന്നത് കാത്തിരുന്നതിനെക്കുറിച്ചും രജിഷ സംസാരിക്കുന്നുണ്ട്.

''ജീവിതത്തില്‍ ഞാന്‍ ആദ്യം കണ്ട പ്രണയകഥ എന്റെ അച്ഛന്റേയും അമ്മയുടേയുമായിരുന്നു. അച്ഛന്‍ ആര്‍മിയിലായിരുന്നതിനാല്‍ വര്‍ഷത്തില്‍ കുറച്ച് ദിവസങ്ങളേ വരുള്ളൂ. അമ്മ ആ ദിവസം കലണ്ടറില്‍ വട്ടമിട്ട് കാത്തിരിക്കും. അകന്ന് കഴിയുന്ന എല്ലാവരുടേയും പ്രണയകഥ അങ്ങനെയായിരിക്കും. വീട്ടില്‍ തന്നെ മനോഹരമായൊരു പ്രണയം ഞാന്‍ കണ്ടിട്ടുണ്ട്. എന്നെക്കാള്‍ അച്ഛന്‍ തിരികെ വരുന്നതിനായി കാത്തിരുന്നത് അമ്മയായിരിക്കും'' രജിഷ പറയുന്നു.

''പാരന്റിങില്‍ അച്ഛനും അമ്മയും അടുത്തുണ്ടെങ്കില്‍ നല്ലതാണ്. പക്ഷെ എല്ലാവര്‍ക്കും ആ ഭാഗ്യമുണ്ടായെന്ന് വരില്ല. അച്ഛന്‍ വര്‍ഷത്തില്‍ രണ്ട് മാസം ലീവ് കിട്ടുമ്പോഴാണ് വരുമ്പോഴാണ് കാണുക. അദ്ദേഹം ഫീല്‍ഡിലായിരിക്കും. അച്ഛന്റെ യൂണിഫോമും വാച്ചുമെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ആ സമയത്ത് കത്തുകളാണ്. അന്ന് ഫോണൊന്നുമില്ല. കത്തില്‍ എഴുതിയത് എന്താണെന്ന് വായിക്കാന്‍ അറിയില്ലെങ്കിലും വായിച്ചുകൊണ്ടിരിക്കും''.

''അമ്മയുടെ കൂടെയാണ് കൂടുതല്‍ സമയം ചെലവിട്ടത്. അച്ഛന്‍ അടുത്തുണ്ടായിരുന്നില്ല. പക്ഷെ അച്ഛനുമായി കൂടുതല്‍ കണക്ഷനുണ്ടായിരുന്നു. എന്റെ ഉള്ളിലെ കെയറും പ്രൊട്ടക്ടീവ് സ്വഭാവവും അതുകാരണമാണ് വന്നു ചേര്‍ന്നതെന്ന് തോന്നുന്നു. ഇപ്പോഴും അതുണ്ട്. അച്ഛന്‍ റിട്ടയറായി, പിന്നെ സിബിഐയില്‍ ചേര്‍ന്നു. അതും റിട്ടയറായി. ഇപ്പോള്‍ വീട്ടില്‍ സേഫായിരിക്കുന്നു. എങ്കിലും ഞാന്‍ ഏത് സെറ്റില്‍ പോയാലും മറ്റുളളവരുടെ കാര്യത്തില്‍ ഞാന്‍ വളരെ കെയര്‍ഫുള്‍ ആയിരിക്കും'' എന്നും രജിഷ വിജയന്‍ പറയുന്നു.

Rajisha Vijayan talks about being a daughter of an army man. the first love story she witnessed was of her parents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

'കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നുപേര്‍ നാടന്‍തോക്കുമായി പിടിയില്‍

SCROLL FOR NEXT