Janhvi Kapoor, Ram Charan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

റാം ചരണിനടുത്തേക്ക് പാഞ്ഞടുത്ത് ആരാധകൻ! തൂക്കിയെടുത്ത് ബോഡി​ഗാർഡ്; പേടിച്ച് വിറച്ച് ‍ജാൻവി, ഒടുവിൽ

റാം ചരണിന് സമാനമായ ഹെയർസ്റ്റൈലും വേഷങ്ങളുമെല്ലാമായിരുന്നു ആരാധകന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

താരങ്ങളോടുള്ള ആരാധന മൂത്ത് സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന ആരാധകരുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടൻ റാം ചരണും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'പെദ്ദി' പ്രൊമോഷൻ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരു ആരാധകനെ തൂക്കിയെടുത്തോടിയ റാം ചരണിന്റെ ബോഡിഗാഡ് കെവിൻ കുന്തയുമാണിപ്പോൾ തരം​ഗമാകുന്നത്.

ചടങ്ങിൽ ചിത്രത്തിലെ നായിക ജാൻവി കപൂറിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ഇരിക്കുകയായിരുന്നു റാം ചരൺ. പെട്ടെന്നാണ് റാം ചരണിന്റെ ആരാധകൻ അദ്ദേഹത്തിന് അടുത്തേക്ക് വരാൻ ശ്രമിച്ചത്. റാം ചരണിന് സമാനമായ ഹെയർസ്റ്റൈലും വേഷങ്ങളുമെല്ലാമായിരുന്നു ആരാധകന്. നടന് തൊട്ടരികിൽ ആരാധകൻ എത്തിയ ഉടൻ ബോഡിഗാഡായ കെവിൻ കുന്ത പാഞ്ഞെത്തി ആരാധകനെയും പൊക്കി എടുത്ത് നടന്നു പോകുകയായിരുന്നു.

ഇതിനിടെ ജാൻവി കപൂർ വീഴാൻ പോകുന്നതും കാണാം. ഈ സംഭവങ്ങൾക്കു ശേഷം റാം ചരൺ ആരാധകനെ അടുത്തേക്ക് വിളിച്ചു സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ വൈറലായത് ബോഡിഗാര്‍ഡായ കെവിൻ കുന്തയാണ്. കഴിഞ്ഞ നാല് വർഷമായി റാം ചരണിനൊപ്പം ബോഡിഗാഡായി കെവിൻ കുന്തയുണ്ട്. 27കാരനായ കെവിൻ ഗാംബിയൻ പൗരനാണ്.

ഗാംബിയ ഇന്റർനാഷണൽ പ്രൊഫഷണല്‍ എംഎംഎ ഫൈറ്ററാണ് കെവിൻ. ‘മാമ ലാമിൻ ഓഫ് ബാര’ എന്നാണ് കെവിന്‍ അറിയപ്പെടുന്നത്. കെവിന്റെ യഥാർഥ പേര് അബ്ദു കദിർ സോവ് എന്നാണ്. കെവിന്റെ പ്രശസ്തിയെക്കുറിച്ച് റാം ചരണും പ്രതികരിച്ചിരുന്നു.

ഇനി തന്നോടു സംസാരിക്കാൻ കെവിന് കൈക്കൂലി നൽകിയാൽ മതിയെന്നും പ്രശസ്തനായതോടെ തന്നെ പുറത്തേക്ക് പോകാൻ പോലും അനുവദിക്കുന്നില്ലെന്നും നടൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ചോക്ലേറ്റോ, ബിസ്കറ്റോ നല്‍കിയാൽ കെവിൻ തന്നെ കാണാൻ അനുവദിക്കുമെന്ന രസകരമായ പരാമർശവും റാം ചരൺ നടത്തിയിരുന്നു.

തന്റെയും കുടുംബത്തിന്റെയും ഒപ്പം കഴിഞ്ഞ നാലുവർഷമായി കെവിൻ ഉണ്ടെന്നും കുട്ടികൾക്കൊപ്പം പുറത്തുപോകുമ്പോഴെല്ലാം കെവിൻ കൂടെയുണ്ടാകാറുണ്ടെന്നും റാം ചരൺ പറഞ്ഞു.

A fan briefly breached security during a promotional event for Peddi and rushed toward Ram Charan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാളെ എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

മലയാളം അധ്യാപകർക്ക് കേന്ദ്ര സർക്കാർ ജോലി; പ്രാദേശിക ഭാഷകളിലെ വിദഗ്ധരുടെ പാനൽ ഒരുക്കുന്നു, അവസാന തീയതി ജൂൺ 17

എണ്ണവില കുതിക്കുന്നു, വീണ്ടും നൂറ് ഡോളറിലേക്ക്; താഴ്ചയില്‍ നിന്ന് 900 പോയിന്റ് തിരിച്ചുകയറി സെന്‍സെക്‌സ്

ആര്‍ബിഐ ചട്ടം വിജയ് സര്‍ക്കാരിന് തിരിച്ചടി? കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രതിസന്ധിയില്‍

മമതയ്ക്കെതിരെ 58 എംഎൽഎമാർ ഒറ്റക്കെട്ട്'; തൃണമൂലിൽ വൻ രാഷ്ട്രീയ അട്ടിമറി, ഋതബ്രത ബാനർജിയെ മുന്നിൽ നിർത്തി നിർണ്ണായക നീക്കം

SCROLL FOR NEXT