Ramesh Pisharody, Mammootty, Kunchacko Boban ഇൻസ്റ്റ​ഗ്രാം
Entertainment

കളിയാക്കിയവരൊക്കെ അങ്ങ് മാറി നിന്നോ! പിഷാരടിയുടെ പിറന്നാൾ കളറാക്കി മമ്മൂക്ക; 'ഇതിലും വലിയ സമ്മാനം വേറെയുണ്ടോ'യെന്ന് ആരാധകർ

പിഷാരടി മമ്മൂട്ടിക്ക് എത്രത്തോളം വേണ്ടപ്പെട്ടയാളാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൂടിയാണിത്.

സമകാലിക മലയാളം ഡെസ്ക്

നടൻ മമ്മൂട്ടിയുടെ സന്തത സഹചാരിയാണ് രമേഷ് പിഷാരടി. മമ്മൂട്ടി എവിടെപ്പോയാലും രമേഷ് പിഷാരടിയും ഒപ്പം കാണും. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളും രമേഷ് പിഷാരടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു രമേഷ് പിഷാരടിയുടെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പിഷാരടിക്ക് ആശംസകൾ നേർന്ന് രം​ഗത്തെത്തിയത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ പുറകെ നടക്കുന്നതിന്റെ പേരിൽ ട്രോളുകയും കളിയാക്കുകയും ചെയ്ത എല്ലാവർക്കുമുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് നടൻ. രമേഷ് പിഷാരടി മമ്മൂട്ടിക്ക് എത്രത്തോളം വേണ്ടപ്പെട്ടയാളാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൂടിയാണിത്. പിഷാരടിയുടെ പിറന്നാളിന് കേക്ക് മുറിച്ച് വായിൽ വച്ചു കൊടുക്കുകയാണ് മമ്മൂട്ടി. ചിത്രങ്ങൾ രമേഷ് പിഷാരടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മമ്മൂട്ടിക്കൊപ്പം നടൻ കുഞ്ചാക്കോ ബോബനെയും ചിത്രത്തിൽ കാണാം. പിഷാരടി കേക്ക് മുറിക്കുമ്പോള്‍ ഏറെ സന്തോഷത്തോടെ കയ്യടിക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. "ആയിരം വർണങ്ങൾ കൂടെ വന്നു...അഴകാർന്നോരാടകൾ നെയ്തു തന്നു...ആമാടപെട്ടി തുറന്നു തന്നു....ആകാശം പൂത്തു.."- എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

അസുഖ ബാധിതനായി അഭിനയത്തിലേക്ക് തിരിച്ചുന്നതിന് ശേഷം മമ്മൂട്ടി വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. അതുകൊണ്ട് തന്നെ രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്ന ഈ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.

പാട്രിയറ്റാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Ramesh Pisharody celebrated his birthday with Mammootty and Kunchacko Boban.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT