Entertainment

ബോളിവുഡിന്റെ സൂപ്പർസ്റ്റാറാവാൻ രൺബീർ കപൂർ: തിയറ്ററുകൾ കീഴടക്കി അനിമൽ: ആദ്യ ദിനം നേടിയത് 116 കോടി

ഇന്ത്യയിൽ നിന്നു മാത്രം ചിത്രം വാരിയത് 61 കോടി വാരിയത്

Author : സമകാലിക മലയാളം ഡെസ്ക്

ൺബീർ കപൂർ നായകനാക്കി എത്തിയ അനിമൽ ​ഗംഭീര അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലൂടെ ബോളിവുഡിലെ സൂപ്പർസ്റ്റാർ പദവി രൺബീർ ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ കുതിപ്പ്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 

116 കോടിയാണ് ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ. രൺബീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം വാരിയത് 61 കോടി വാരിയതായാണ് റിപ്പോർട്ട്.  ഈ വർഷം റിലീസ് ചെയ്യുന്ന ​ഹിന്ദി ചിത്രങ്ങളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് അനിമൽ. 

അവധി ദിനമല്ലായിരുന്നിട്ടു കൂടി ഒരു എ റേറ്റഡ് സിനിമയ്ക്ക് ലഭിക്കുന്ന വരവേൽപ് അമ്പരപ്പിക്കുന്നതാണെന്ന് തരണ്‍ ആദർശ് ട്വീറ്റ് ചെയ്തു. ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായാണ് ചിത്രത്തെ വിലയിരുത്തുന്നത്. ‌അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഭിന്നത മുതലെടുക്കാൻ ബിജെപി; വിവാദ ബില്ലുകൾ വീണ്ടും പാർലമെന്റിലേക്ക്

'റേപ്പ് ചെയ്താലും കൊന്നാലും ഡബിള്‍ ഓകെ, മരണവീട്ടില്‍ ചിരിക്കുന്നത് ചിലര്‍ക്ക് മഹാപരാധം': സൈബര്‍ ആക്രമണത്തില്‍ റിനി

ഇന്ത്യ സഖ്യം വിട്ടു; ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഡിഎംകെ

ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ജൂലൈ 10

വിപണി ഇടിവില്‍ ആശങ്ക ഉണ്ടോ?; എസ്‌ഐപി നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതാ വഴികള്‍

SCROLL FOR NEXT