മമ്മൂട്ടി വൺ ലൊക്കേഷനിൽ എത്തിയപ്പോൾ/ യൂട്യൂബ് വിഡിയോയിൽ നിന്ന് 
Entertainment

റേഞ്ച് റോവർ ഓടിച്ചെത്തി, പത്ത് മാസത്തിന് ശേഷം മമ്മൂട്ടി ലൊക്കേഷനിൽ; വിഡിയോ വൈറൽ

മാസ്കും കൂളിങ് ​ഗ്ലാസും ധരിച്ച് നീണ്ട മുടി പിന്നിലായി കെട്ടിവച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്

സമകാലിക മലയാളം ഡെസ്ക്

നീണ്ട പത്ത് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി. സന്തോഷ് വിശ്വനാഥിന്‍റെ സംവിധാനത്തിലെത്തുന്ന 'വണ്ണി'ന്‍റെ സെറ്റിലാണ് ആദ്യമായി എത്തിയത്. റേഞ്ച് റോവർ ഓടിച്ച് എത്തുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി. മാസ്കും കൂളിങ് ​ഗ്ലാസും ധരിച്ച് നീണ്ട മുടി പിന്നിലായി കെട്ടിവച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. 

വണ്ണിന്റെ ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു. ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മമ്മൂട്ടി പങ്കെടുക്കേണ്ട രംഗങ്ങള്‍ ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനോടകം ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം ശ്രദ്ധ നേടിക്കഴിഞ്ഞു. 

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മാര്‍ച്ച് 11ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് കാലത്തിനു ശേഷം മമ്മൂട്ടി ആദ്യമായി അഭിനയിക്കുക അമൽ നീരദിന്റെ ചിത്രത്തിലാണ്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും ചിത്രത്തിനുവേണ്ടിയാണെന്നാണ് കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT