Rani Mukherji  ഫയല്‍
Entertainment

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

. 2020 ല്‍ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

സിനിമാ ജീവിതത്തില്‍ 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് റാണി മുഖര്‍ജി. പുതിയ ചിത്രം മര്‍ദാനി 3യുടെ റിലീസോടെയാണ് റാണി കരിയറിലെ ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ റാണി മുഖര്‍ജിയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരമെത്തുന്നത് പോയ വര്‍ഷമാണ്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജിയെ തേടി പുരസ്‌കാരമെത്തുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ആ ചിത്രം തന്നെ തേടി എത്തുന്നതെന്നാണ് റാണി മുഖര്‍ജി പറയുന്നത്. 2020 ലാണ് റാണി മിസിസ് ചാറ്റര്‍ജിയുടെ തിരക്കഥ വായിക്കുന്നത്. ആ സമയത്താണ് റാണിയുടെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടമാകുന്നത്. ആ വേദനയിലൂടെ കടന്നു പോകുമ്പോള്‍ വായിച്ച തിരിക്കഥയായതിനാല്‍ ദേബിക ചാറ്റര്‍ജിയെ തനിക്ക് വളരെ പെട്ടെന്നു തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്നാണ് റാണി മുഖര്‍ജി പറയുന്നത്.

''എന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായ സമയത്താണ് ആ കഥ എന്നെ തേടി വരുന്നത്. ആ സമയത്ത് ഞാന്‍ അനുഭവിച്ചിരുന്ന നഷ്ടപ്പെടലിന്റെ വേദന വളരെ വലുതായിരുന്നു. അതിനാല്‍ ആ കഥ കേട്ടപ്പോള്‍ വളരെയധികം അടുപ്പം തോന്നി. ആളുകള്‍ ഈ കഥ അറിയണമെന്ന് തോന്നി'' റാണി മുഖര്‍ജി പറയുന്നു.

അഷിമ ചിബ്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ. തന്റെ മക്കളുടെ കസ്റ്റഡിയ്ക്കായി നോര്‍വീജിയിന്‍ ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിനെതിരെ പോരാടുന്ന അമ്മയുടെ കഥയാണ് സിനിമ പറയുന്നത്. ''എനിക്ക് ഈ കഥ എല്ലാവരേയും കാണിക്കണമെന്ന് തോന്നി. നമ്മള്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കാറാന്‍ വെമ്പല്‍ കൊള്ളുകയാണ്. യാഥാര്‍ത്ഥ്യം എന്തെന്ന് കാണിച്ചു കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു'' റാണി പറയുന്നു.

''തന്റെ മക്കളെ നഷ്ടായ അമ്മയുടെ അവസ്ഥ എന്തെന്നും, തന്റെ കുഞ്ഞിനെ തന്റെ കണ്‍മുന്നില്‍ നിന്നും എടുത്തു കൊണ്ടു പോയാല്‍ എന്താകും ആ അമ്മയ്ക്കും കുഞ്ഞിനും അനുഭവപ്പെടുകയെന്നും കാണിച്ചു കൊടുക്കുന്നതായിരുന്നു ആ സിനിമ'' താരം പറയുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ തനിക്ക് അഭിനയം മാത്രമായിരുന്നില്ലെന്നും, വേര്‍പിരിയലിന്റെ വേദനയായിരുന്നുവെന്നും റാണി പറയുന്നു.

നിര്‍മാതാവ് ആദിത്യ ചോപ്രയാണ് റാണി മുഖര്‍ജിയുടെ ഭര്‍ത്താവ്. 2014ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2015 ല്‍ റാണി മകള്‍ക്ക് ജന്മം നല്‍കി. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു റാണിയും ആദിത്യയും. 2020 ല്‍ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമാകുന്നത്.

Rani Mukherji recalls losing her second child in 2020. It was the toughest period in her life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

അക്ഷയ് ഖന്നയല്ല, ഷോ സ്റ്റീലർ രൺവീർ തന്നെ; ഒടിടിയിലും കയ്യടി നേടി 'ധുരന്ധർ'

വീട്ടിലെ പൊടിക്കൈകൾ കൊണ്ട് വിയർപ്പ് നാറ്റം അകറ്റാം

കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ ചില കുക്കുമ്പർ ടെക്നിക്സ്

​ഗ്രീൻ ​ടീ പ്രതീക്ഷിച്ച ഫലം തരുന്നില്ലേ? ഇതാകും കാരണം

SCROLL FOR NEXT