രഞ്ജിത്ത്, പ്രിയ രാമൻ  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

അമ്പരപ്പ്, പ്രണയം നിറച്ച് കണ്ണുകൊണ്ടുള്ള സംസാരം; സോഷ്യൽ മീഡിയ കീഴടക്കി രഞ്ജിത്തും പ്രിയ രാമനും; വിഡിയോ

മാസങ്ങൾക്ക് ശേഷമുള്ള ദമ്പതികളുടെ കണ്ടുമുട്ടലാണ് ആരാധകരുടെ മനം കവർന്നത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയുടെ മനം കവർന്നും താരദമ്പതികളായ രഞ്ജിത്തിന്റേയും പ്രിയ രാമന്റേയും വിഡിയോ. ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായിരുന്നു രഞ്ജിത്ത്. മാസങ്ങൾക്ക് ശേഷമുള്ള ദമ്പതികളുടെ കണ്ടുമുട്ടലാണ് ആരാധകരുടെ മനം കവർന്നത്. വേദിയിൽ നിൽക്കുന്ന വിജയ് സേതുപതിയെ പോലും ശ്രദ്ധിക്കാതെയായിരുന്നു രഞ്ജിത്ത് തന്റെ പ്രിയതമയോട് പ്രണയം കൈമാറിയത്.

ബി​ഗ്ബോസിൽ നിന്ന് എവിക്ട് ആയി പുറത്തുവന്നപ്പോഴാണ് സദസ്സിൽ പ്രിയരാമനെ കാണുന്നത്. അപ്രതീക്ഷിതമായി തന്റെ പ്രിയതമയെ കണ്ട അമ്പരപ്പും സന്തോഷവുമെല്ലാം രഞ്ജിത്തിന്റെ മുഖത്തു കാണാം. ഒരു വാക്കു പോലും സംസാരിക്കാതെ നോട്ടങ്ങൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടുമായിരുന്നു പിന്നീട് അവർ സംസാരിച്ചത്. പ്രിയയെ സ്നേഹത്തോടെ നോക്കിക്കൊണ്ട് ‘എങ്ങനെയിരിക്കുന്നു’ എന്ന് കണ്ണുകൊണ്ട് ചോദിക്കുകയാണ് രഞ്ജിത്. 'സുഖമായിരിക്കുന്നു' എന്ന് തലയാട്ടിക്കൊണ്ട് സദസിലിരുന്ന് പ്രിയ മറുപടിയും നൽകി.

വിജയ് സേതുപതി ഹസ്തദാനം ചെയ്യാൻ വരുന്നതുപോലും രഞ്ജിത് ശ്രദ്ധിക്കുന്നില്ല. പ്രിയയോട് സംസാരിച്ച് കഴിഞ്ഞ ശേഷമാണ് വിജയ് സേതുപതിക്ക് കൈ കൊടുക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് ഇവരുടെ വിഡിയോ. 'ഇരുവരുടെടെയും പ്രണയത്തിന്റെ ആഴം തിരിച്ചറിയാനായി' എന്നാണ് ഈ വിഡിയോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്.

1999ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. തുടർന്ന് ഇവർ വിവാഹിതരായെങ്കിലും 2014ൽ വേർപിരിയുകയായിരുന്നു. രഞ്ജിത്ത് നടി രാഗസുധയെ 2014ൽ വിവാഹം ചെയ്തു. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2015ല്‍ തന്നെ ഇരുവരും വിവാഹ മോചിതരായി. ആരാധകരെ അദ്ഭുതപ്പെടുത്തി രഞ്ജിത്തും പ്രിയരാമനും വീണ്ടും ഒന്നിച്ചു. കോവിഡിന് ഇടയിലായിരുന്നു ഇവരുടെ വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

SCROLL FOR NEXT