Geetha Govindam, Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

'ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കയ്യിലുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല'; ഗീത ​ഗോവിന്ദം ഓർമകൾ പങ്കുവച്ച് രശ്മിക

ഇപ്പോഴിതാ ചിത്രത്തിലെ ബിടിഎസ് രം​ഗങ്ങൾ പങ്കുവച്ചിരിക്കുകയാണ് നായിക രശ്മിക മന്ദാന.

സമകാലിക മലയാളം ഡെസ്ക്

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിലെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ​ഗീതാ ​ഗോവിന്ദം. ചിത്രം പുറത്തിറങ്ങിയിട്ട് ഏഴ് വർഷം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിലെ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ബിടിഎസ് രം​ഗങ്ങൾ പങ്കുവച്ചിരിക്കുകയാണ് നായിക രശ്മിക മന്ദാന.

"ഏഴ് വർഷം മുൻപുള്ള ഈ ചിത്രങ്ങളൊക്കെ ഇപ്പോഴും എന്റെ കൈവശമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഗീതാ ​ഗോവിന്ദം എപ്പോഴും വളരെ സ്പെഷ്യൽ ആയ ചിത്രമായിരിക്കും. ഈ സിനിമയുടെ ഭാ​ഗമായിരുന്ന എല്ലാവരെയും ഞാൻ ഓർക്കുകയായിരുന്നു, നമ്മൾ എല്ലാവരും കണ്ടുമുട്ടിയിട്ട് കുറേ നാളുകളായി...

പക്ഷേ എല്ലാവരും നന്നായി ഇരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഏഴ് വർഷങ്ങൾ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല"- ചിത്രങ്ങൾ പങ്കുവച്ച് രശ്മിക കുറിച്ചു. പരശുറാം സംവിധാനം ചെയ്ത ചിത്രം 2018 ഓ​ഗസ്റ്റ് 15 നാണ് റിലീസിനെത്തിയത്. ​

ഗോപി സുന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. അ‍ഞ്ച് കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ നിന്ന് 132 കോടി കളക്ഷൻ നേടുകയും ചെയ്തു. ജിഎ2 പിക്ചേഴ്സ് ആണ് ചിത്രം നിർമിച്ചത്.

രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ​ഗീതാ ​ഗോവിന്ദം. കുബേരയാണ് രശ്മികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കിങ്ഡം ആണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Cinema News: Rashmika Mandanna celebrated seven years of their hit film Geetha Govindam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

SCROLL FOR NEXT