രശ്മിക മന്ദാന 
Entertainment

മലയാളം പറഞ്ഞ്, ഡാൻസ് ചെയ്ത് രശ്മിക മന്ദാന: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി താരസുന്ദരി, വിഡിയോ

രണ്ടു വർഷത്തിനു ശേഷം കേരളത്തിലേക്ക് എത്തിയ താരത്തെ വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയെ ആവേശത്തിലാക്കി നാഷണൽ ക്രഷ് രശ്മിക മന്ദാന. താരത്തെ കാണാൻ നിരവധി ആ​രാധകരാണ് ഒത്തുകൂടിയത്. രണ്ടു വർഷത്തിനു ശേഷം കേരളത്തിലേക്ക് എത്തിയ താരത്തിന് വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് രശ്മികയുടെ വിഡിയോയും ചിത്രങ്ങളും.

കരുനാഗപ്പള്ളിയിലെ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 9 മണിക്ക് വന്നിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആരാധകർ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചോപ്പറിൽ സഞ്ചരിച്ച് കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങിയ താരം അവിടെ നിന്നും കാർ മാർഗം സഞ്ചരിച്ച് 'വെഡ്സ്ഇന്ത്യ' ഷോപ്പിങ് മാളിലെത്തി.

താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. മലയാളത്തിലാണ് താരം സംസാരിച്ച് തുടങ്ങിയത്. തുടർന്ന് രഞ്ജിതമേ എന്ന ​ഗാനത്തിന് ചുവടുവച്ചു. ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളികൾക്കായ് മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക അരങ്ങൊഴിഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം ചോപ്പറിൽ സഞ്ചരിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയ രശ്മിക വൈകുന്നേരത്തെ ഫ്ലൈറ്റിലാണ് തിരിച്ചു പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പാ, സീതാ രാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് രശ്മിക മന്ദാന കേരളത്തിൽ കൂടുതൽ ആരാധകവൃത്തം സൃഷ്ടിച്ചത്. പുഷ്പാ രണ്ടാം ഭാഗം, സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായ് റിലീസിനൊരങ്ങുന്ന ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT