രശ്മിക മന്ദാന ഇൻസ്റ്റ​ഗ്രാം
Entertainment

'ശ്രീവല്ലി ഇതുവരെ എന്നെ വിട്ടു പോയിട്ടില്ല, വീട്ടിലും ചിലപ്പോൾ‌ ആ കഥാപാത്രത്തെപ്പോലെ സംസാരിക്കാറുണ്ട്'

നിങ്ങളുടെ പായസം എനിക്ക് എത്ര ഇഷ്ടമാണെന്നോ

Author : സമകാലിക മലയാളം ഡെസ്ക്

അല്ലു അർജുനൊപ്പം പുഷ്പയിൽ നായികയായെത്തിയത് രശ്മിക മന്ദാനയായിരുന്നു. ശ്രീവല്ലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്. ഇപ്പോഴിതാ ശ്രീവല്ലി എന്ന കഥാപാത്രത്തെ പറ്റി രശ്മിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ''ശ്രീവല്ലി എന്ന കഥാപാത്രം എന്നെ ഇതുവരെ വിട്ടുപോയിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ മുതല്‍ ശ്രീവല്ലിയെ നിങ്ങളെല്ലാം ഏറ്റെടുത്താണ്. അതുകൊണ്ടു തന്നെയാകാം ശ്രീവല്ലി എന്റെയുള്ളില്‍ നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തത്.

വീട്ടില്‍പ്പോലും ചിലനേരത്ത് ഞാന്‍ ശ്രീവല്ലിയെപ്പോലെ സംസാരിക്കാറുണ്ട്."- രശ്മിക പഞ്ഞു. ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതില്‍ എനിക്ക് വലിയ സന്തോഷമുണ്ടെന്നും രശ്മിക പറഞ്ഞു. "ഈ ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൂര്‍ഗില്‍ നിന്നാണ് ഞാന്‍ വരുന്നത്. കേരളത്തോട് വളരെ അടുത്ത സ്ഥലമാണല്ലോ കൂര്‍ഗ്. കേരളത്തില്‍ എപ്പോള്‍ വരാനും എനിക്കിഷ്ടമാണ്. ഇവിടെയെത്തിയാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യം പായസമാണ്. നിങ്ങളുടെ പായസം എനിക്ക് എത്ര ഇഷ്ടമാണെന്നോ'' - രശ്മിക കൂട്ടിച്ചേര്‍ത്തു.

"കൊച്ചിയില്‍ വന്നിറങ്ങിയ നേരം മുതല്‍ ഞാന്‍ ഇവിടത്തെ അല്ലു അര്‍ജുന്‍ ആരാധകരുടെ ആവേശം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അല്ലുവിനെ കാണാന്‍ എത്രയോ പേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്നറിയാം. പുഷ്പയുടെ രണ്ടാം വരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.

ആ സിനിമ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഒരല്പംപോലും നിരാശയുണ്ടാകില്ല. ആ സിനിമയിലെ ഡയലോഗുകള്‍ നിങ്ങളെല്ലാം പറയും. ആ സിനിമയിലെ നൃത്തച്ചുവടുകള്‍ക്കൊപ്പം നിങ്ങളും ആവേശത്തോടെ കൂടും. അത്രയേറെ ഭംഗിയായാണ് ഈ സിനിമ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്'' -രശ്മിക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT