വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വാരണം ആയിരം വീണ്ടും തിയറ്ററിൽ കാണാം; സൂര്യ ചിത്രം റീ റിലീസിന്, തിയതി പുറത്തുവിട്ടു, ട്രെയിലർ

ഗൗതം വസുദേവ് മേനോൻ ഒരുക്കിയ സൂര്യ ചിത്രം വാരണം ആയിരമാണ് റീ റിലീസിന് എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റെ സ്ഫടികം, രജനികാന്തിന്റെ ബാഷ, കമൽ ഹാസന്റെ വേട്ടയാട് വിളയാട് എന്നീ ഹിറ്റ് ചിത്രങ്ങൾ വീണ്ടും തിയറ്ററുകളെത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഈ നിരയിലേക്ക് വീണ്ടുമൊരു സിനിമ കൂടി എത്തുകയാണ്. ഗൗതം വസുദേവ് മേനോൻ ഒരുക്കിയ സൂര്യ ചിത്രം വാരണം ആയിരമാണ് റീ റിലീസിന് എത്തുന്നത്. 

2008ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അച്ഛൻ കൃഷ്ണൻ, മകൻ സൂര്യ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിച്ചത്. ‍‍‍‌‌സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുട‌ങ്ങിയവർ ചിത്രത്തിൽ നായികമാരായി.​ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഏറെ ആരാധകരെ സ്വന്തമാക്കിയതെങ്കിലും റീ റിലീസിന് തമിഴ് വേർഷനല്ല എത്തുന്നത്. സൂര്യ സൺ ഓഫ് കൃഷ്ണൻ എന്ന പേരിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് എത്തുന്നത്. 

ഇന്ത്യക്ക് പുറമെ യുഎസിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. യുഎസ്സിൽ ജൂലൈ 19നും ഇന്ത്യയിൽ 21നുമാണ് ചിത്രത്തിൻറെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ട്രെയ്‍ലറും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

SCROLL FOR NEXT