ഷെര്‍ലിന്‍ ചോപ്ര, രാഹുല്‍ ഗാന്ധി/ ഇൻസ്റ്റ​ഗ്രാം 
Entertainment

രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കാന്‍ തയ്യാറാണ്, പക്ഷേ പേര് മാറ്റില്ല; ഷെര്‍ലിന്‍ ചോപ്ര

രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. എന്നാൽ ഒരു നിബന്ധനയുണ്ടെന്നും താരം പറഞ്ഞു. താരം അഭിനയിച്ച പൗരാഷ്പൂർ 2 എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ആരാധകരുമൊത്ത് സെൽഫി എടുക്കുന്നതിനിടെയായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം. 

'എന്തുകൊണ്ട് ഇല്ല, വിവാഹ ശേഷം എന്റെ പേരിനൊപ്പമുള്ള ചോപ്ര അങ്ങനെ തന്നെ നിലനിർത്തും' എന്നായിരുന്നു നടിയുടെ മറുപടി.  രാഹുല്‍ നല്ലൊരു വ്യക്തിയാണ് എന്നും ഷെര്‍ലിന്‍ പറഞ്ഞു. താരത്തിന്റെ പ്രതികരണം സോഷ്യല്‍മീഡിയയിലും വന്‍ തരംഗമായിരിക്കുകയാണ്. എന്നാൽ നടിയെ പരിഹസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വരുന്നത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT