ലഹരി ഉപയോഗിച്ച് സിനിമാ സെറ്റിൽ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് നടിയെ പിന്തുണച്ചും നടനെതിരെ രൂക്ഷ വിമർശനവുമായും രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഷൈനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
ഒരിക്കൽ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാൽ വിത്തിൻ സെക്കൻഡിൽ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നതെന്നും വെള്ള പൂശാൻ ചിലരുണ്ടെന്നും രഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു,, എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി,, എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും,, ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും, സംവിധായകനും എന്നോട് ആവശ്യ പെട്ടു,, എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്നു.
എന്നെ സപ്പോർട്ട് ചെയ്യാൻ ആ നടി മാത്രം,, =(പേര് പറയുന്നില്ല അനുവാദം ഇല്ലാതെ) ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു,,,ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു,, ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു,,
ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും,,, ഏത് അർഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ,,, ഇയാളുടെ സിനിമകൾ type അല്ലെ,,, വെള്ള പൂശാൻ ചിലർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates