തനിക്ക് സ്തനാർബുദം ബാധിച്ചെന്ന തരത്തിലുള്ള വാർത്തകളോട് സോഷ്യൽ മീഡിയ താരം രേണു സുധി അടുത്തിടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും, എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ തന്റെ രീതികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത് എന്നായിരുന്നു ഇത്തരം വാർത്തകൾക്കെതിരെ രേണുവിന്റെ മറുചോദ്യം.
എന്നാൽ, ഈ രീതിയിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ തനിക്ക് അനുഗ്രഹമായെന്നു പറയുകയാണ് രേണുവിപ്പോൾ. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
''കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽ മീഡിയ വഴി അറിഞ്ഞ് കാണും. പക്ഷേ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു.
അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. എന്നെ യഥാർഥമായി സ്നേഹിക്കുന്നവരെ മനസിലായി. എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി".- രേണു സുധി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates