Renu sudhi, Santhivila Dinesh ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തനിക്ക് നാണമില്ലേ, ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ധൈര്യമുണ്ടെങ്കിൽ കാണിക്ക്'; ശാന്തിവിളയോട് രേണു സുധി

കുറേ ആയല്ലോ താൻ എന്നെപ്പറ്റി പറയാൻ തുടങ്ങിയിട്ട്.

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ രം​ഗത്തെത്തി രേണു സുധി. ദുബായിയിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശിന്റെ ആരോപണത്തിനാണ് രേണു സുധി സോഷ്യൽ മീഡിയയിലൂടെ മറുപടിയുമായെത്തിയിരിക്കുകയാണ്. ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് രേണു സുധി പറഞ്ഞു.

ശാന്തിവിള ദിനേശനെ അപ്പൂപ്പൻ എന്ന് സംബോധന ചെയ്തുകൊണ്ടാണ് രേണു സുധി വിഡിയോ പങ്കുവച്ചത്. "ഹലോ, രേണു സുധിയാണ്. എയറിൽ തന്നെയാണിപ്പോഴും. എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. എന്നെ അനുകൂലിക്കുന്ന കുറേ വ്ലോ​ഗർമാരുണ്ട്. അവർക്കെല്ലാം ഒരുപാട് നന്ദി. എന്നെ അനുകൂലിച്ച് വ്ലോ​ഗ് ചെയ്യുന്നവരുടെ കമന്റുകളിലൂടെയാണ് എനിക്ക് എതിരെ പറയുന്നവരെക്കുറിച്ച് ഞാൻ അറിയുന്നത്. സിനമാക്കാരെ ഞാൻ ബഹുമാനിക്കുന്നതാണ്.

കാരണം എന്റെ ഭർത്താവ് ഒരു സിനിമാക്കാരനായിരുന്നു. അതുകൊണ്ട് ഞാനേറെ ബഹുമാനിക്കുന്നു. പക്ഷേ, ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കുറേ ആയല്ലോ താൻ എന്നെപ്പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ, എന്നെ തൈക്കിളവി എന്ന് വിളിക്കാൻ. എനിക്ക് മുപ്പത്തിനാല് വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമാകുന്നില്ലേ അപ്പൂപ്പാ താങ്കങ്ങൾക്ക്.

താൻ പറഞ്ഞല്ലോ, ദുബായ് റിട്ടേൺ ഞാൻ തുണിപറിച്ച് ആടുന്ന വിഡിയോ തന്നെന്ന്. താൻ ഒന്ന് ധൈര്യമുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ ഇടടോ". - രേണു സുധി വിഡിയോയിൽ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വിഡിയോ നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു ശാന്തിവിള ദിനേശ് വിഡിയോയിലൂടെ പറഞ്ഞത്.

Cinema News: Renu sudhi replay to Santhivila Dinesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് മൂന്നു കോടി മാത്രം, മുഴുവന്‍ തുകയും സ്പോണ്‍സര്‍ഷിപ്പ്, തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് പി എസ് പ്രശാന്ത്

വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?

ട്രീറ്റ്‌മെന്റ് ചെയ്തിട്ടും മുഖക്കുരുവിന് മാറ്റമില്ല? ഇതൊന്നു പരീക്ഷിക്കൂ

'കുട്ടി ജയിച്ചോ എന്നറിയാതെ എങ്ങനെ പാഠപുസ്തകം കൊടുക്കും?; ശിവന്‍കുട്ടിയാണോ ഇതൊക്കെ നിശ്ചയിക്കുന്നത്?'

പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!

SCROLL FOR NEXT