റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ/ വിഡിയോയിൽ നിന്ന് 
Entertainment

പാട്ടു പഠിക്കാനായി സിംഹത്തിന്റെ മടയിലെത്തിയ റിമയും രമ്യയും; ശേഷം കഥ വിഡിയോയില്‍

ശാസ്ത്രീയ സംഗീതം പഠിക്കാനിരിക്കുന്ന രമ്യാ നമ്പീശനും റിമ കല്ലിങ്കലുമാണ് വിഡിയോയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ കഴിവുറ്റ നടിമാരാണ് റിമ കല്ലിങ്കലും രമ്യാ നമ്പീശനും. അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ല ഇവര്‍. നൃത്തത്തിലും സംഗീതത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ രമ്യാ നമ്പീശന്‍ പാട്ടു പാടിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് പാട്ടുപടിക്കാന്‍ സിംഹത്തിന്റെ മടയിലെത്തിയ റിമയുടേയും രമ്യയുടേയും വിഡിയോ ആണ്. 

ശാസ്ത്രീയ സംഗീതം പഠിക്കാനിരിക്കുന്ന രമ്യാ നമ്പീശനും റിമ കല്ലിങ്കലുമാണ് വിഡിയോയില്‍. സ്വരങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പവനരച്ചെഴുതുന്ന സൂര്യോദയം എന്ന ഗാനം ഇടയില്‍ കയറി വരികയാണ്. ഇരുവരും ഒന്നിച്ച് മനോഹരമായി ഗാനമാലപിക്കുന്നതാണ് വിഡിയോയില്‍. ഞങ്ങള്‍, ഒന്ന് പാട്ടുപഠിക്കാനായി സിംഹത്തിന്റെ മടയില്‍ പോയതാ. സംഗീത സിംഹങ്ങള്‍- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. റിമ കല്ലിങ്കലും രമ്യ നമ്പീശനും ഇപ്പോള്‍ ഒന്നിച്ച് അവധി ആഘോഷത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT