ഋഷഭ് ഷെട്ടി, മമ്മൂട്ടി ഫെയ്സ്ബുക്ക്
Entertainment

'മമ്മൂട്ടി ഇതിഹാസം, ആ മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല': ഋഷഭ് ഷെട്ടി

മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെന്ന മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി തനിക്കില്ലെന്ന് ദേശീയ പുരസ്കാര ജേതാവ് ഋഷഭ് ഷെട്ടി. മത്സരത്തിന് മമ്മൂട്ടിയുടെ സിനിമകൾ ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും മികച്ച നടനായി തന്നെ തെരഞ്ഞെടുത്തതിന് ജൂറിക്ക് അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും താരം പറഞ്ഞു. മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ ദേശീയ പുരസ്കാരം സ്വന്തമാക്കിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.

മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. സമൂഹമാധ്യമത്തിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. എന്നാൽ, ജൂറിയുടെ മുൻപിലുള്ളത് ഏതൊക്കെ ചിത്രങ്ങളാണെന്ന് എനിക്ക് അറിയില്ല. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.- ഋഷഭ് ഷെട്ടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്കാണ് അവാർഡെന്ന് പലരും തന്നോട് പറഞ്ഞിട്ടും ജൂറി അതു പ്രഖ്യാപിക്കുന്നതു വരെ അക്കാര്യം വിശ്വസിച്ചില്ല എന്നാണ് താരം പറയുന്നത്. പുരസ്കാര വാർത്ത അറിഞ്ഞ് ആദ്യം തന്നെ അഭിനന്ദിക്കുന്നത് ഭാര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തിരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. മമ്മൂട്ടിയോടാണ് ഋഷഭ് മത്സരിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിനെ തള്ളിക്കൊണ്ട് ദേശീയ അവാർഡ് ജൂറി അംഗവുമായ എം ബി പദ്മകുമാർ രം​ഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT