Rishab Shetty ഫെയ്സ്ബുക്ക്
Entertainment

125 കോടി ബജറ്റ്, ഇതുവരെ ഒരു രൂപ പോലും വാങ്ങാതെ ഋഷഭ്! 'കാന്താര ചാപ്റ്റർ 1' ൽ നടന്റെ പ്രതിഫലമെത്ര?

ചിത്രം രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബിലും ഇടം പിടിച്ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ഈ സമീപകാലത്ത് വന്ന കന്നഡ സിനിമകളിൽ‌ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ അമ്പരപ്പിച്ച ചിത്രമാണ് കാന്താര ചാപ്റ്റർ 1. ടെക്നിക്കൽ ഏരിയകളിൽ ഇത്രയും മികവ് പുലർ‌ത്തിയ ചിത്രം അടുത്ത കാലത്തൊന്നും കന്നഡയിലോ മറ്റ് ഭാഷകളിലോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ രണ്ടിന് റിലീസിനെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബിലും ഇടം പിടിച്ചിരിക്കുകയാണ്.

സംവിധാനത്തിലും അഭിനയത്തിലും ഋഷഭ് ഷെട്ടി അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അഭിനന്ദനപ്രവാഹമാണ് ഋഷഭിനെ തേടിയെത്തുന്നത്. ചിത്രം ഒരുക്കുകയും അഭിനയിക്കുകയും ചെയ്തതിന് ഋഷഭ് ഷെട്ടി എത്ര പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിലെ ചർച്ച. കാന്താരയിൽ പ്രവര്‍ത്തിച്ചതിന് ഋഷഭ് ഷെട്ടി ഇതുവരെ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നാണ് സിയാസാറ്റ് എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

അതായത് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഫലത്തിന് പകരം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രം ശമ്പളം വാങ്ങുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്. ഇതേ രീതിയില്‍ വേറെയും അണിയറ പ്രവര്‍ത്തകര്‍ പ്രതിഫലം മുന്‍കൂര്‍ വാങ്ങിയിട്ടില്ലെന്ന് വിവരമുണ്ട്.

ഹോംബാലെ ഫിലിംസാണ് പ്രധാന നിര്‍മാതാക്കളെങ്കിലും ഋഷഭ് ഷെട്ടി ഈ പ്രൊജക്റ്റില്‍ പണം മുടക്കിയതായും റിപ്പോര്‍ട്ടുണ്ട്. 125 കോടിയുടെ ബഡ്ജറ്റിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചാൽ ഇതുവരെയുള്ള ബോക്സോഫീസ് റെക്കോഡുകളെല്ലാം പുഷ്പം പോലം ചിത്രം മറികടക്കും.

അങ്ങനെയാണെങ്കിൽ ഋഷഭിന്റെ പ്രതിഫല തുകയും ഉയരും. 2022ല്‍ പുറത്തിറങ്ങിയ കാന്താര 16 കോടി രൂപയ്ക്കാണ് നിര്‍മിച്ചത്. എന്നാല്‍ ചിത്രം ആഗോള തലത്തില്‍ 300 കോടിയിലേറെ സമാഹരിച്ചിരുന്നു. രുക്മിണി വസന്ത് ആണ് കാന്താര ചാപ്റ്റർ വണ്ണിൽ നായിക. ഋഷഭ് ഷെട്ടിക്ക് പുറമെ ജയറാം, കിഷോര്‍, പ്രമോദ് ഷെട്ടി, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Cinema News: Actor Rishab Shetty’s fees for Kantara Chapter 1 finally revealed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT