ROJA_KABADI 
Entertainment

എന്നാല്‍പ്പിന്നെ ഒരു കൈ നോക്കാം; കബഡി കോര്‍ട്ടില്‍ താരമായി റോജ-വിഡിയോ

എന്നാല്‍പ്പിന്നെ ഒരു കൈ നോക്കാം; കബഡി കോര്‍ട്ടില്‍ താരമായി റോജ

Author : സമകാലിക മലയാളം ഡെസ്ക്

ബഡി മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് നടിയും രാഷ്ട്രീയ നേതാവുമായ റോജ ആന്ധ്രയിലെ ചിറ്റൂരില്‍. ഉദ്ഘാടനം കഴിഞ്ഞ് ഇറങ്ങാനൊരുങ്ങുമ്പോള്‍ സംഘാടകരുടെ അഭ്യര്‍ഥന, ഒരു മത്സരമെങ്കിലും കണ്ടിട്ടു പോവണം. എന്നാല്‍പ്പിന്നെ കാണി മാത്രമാവേണ്ട, കളിക്കാരി തന്നെയാവാമെന്നായി റോജ. ഏവരെയും അമ്പരപ്പിച്ച് കളത്തിലിറങ്ങിയ താരം രണ്ടു റൗണ്ട് കളിയില്‍ നിറഞ്ഞു.

ചിറ്റൂരിലെ അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് എംഎല്‍എയും ആന്ധ്ര പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനുമായ റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. ആദ്യ റൗണ്ട്  കണ്ടിപ്പോവാന്‍ സംഘാടകര്‍ റോജയോട് അഭ്യര്‍ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളത്തില്‍ താരമായിരുന്നത് ഓര്‍ത്തെടുത്ത റോജ നേരെ കോര്‍ട്ടില്‍ ഇറങ്ങുകയായിരുന്നു.

റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജി ഇറങ്ങി. ആര്‍ക്കും പരാതിയില്ല. റോജ കബഡി കളിക്കുന്നത് കേട്ടറിഞ്ഞ നാട്ടുകാര്‍ കൂട്ടമായി ഗ്രൗണ്ടിലെത്തി. ആര്‍പ്പു വിളിച്ചും വിസില്‍ അടിച്ചും അവര്‍ അത് ആഘോഷമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ