Uyir ഇൻസ്റ്റ​ഗ്രാം
Entertainment

കിടിലൻ ത്രില്ലർ! റോഷൻ മാത്യുവിന്റെ 'ഉയിർ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എം പത്മകുമാർ സംവിധാനം ചെയ്‍ത് റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഉയിർ'. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ 'ഉയിര്‍' എത്തുക. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും.

ടെലിവിഷൻ രംഗത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖിൽ കെ മേനോനും ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റോഷൻ മാത്യുവിനൊപ്പം നടൻ ബൈജു സന്തോഷ്‌ ചിത്രത്തിൽ ഒരു മുഴുനീള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇവരെ കൂടാതെ വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള നടീനടന്മാർക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ നിർണ്ണായക അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് 'ഉയിരി'ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോൾ മുതിർന്ന ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

Roshan Mathew starrer Uyir movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ജയറാമും മുകേഷും തമ്മില്‍ ഈഗോ; ഇവര്‍ എന്റെ ഭാവി കളയുമെന്ന് ഇടയില്‍ പെട്ടു പോയ സിദ്ധീഖ്; ആ സിനിമയ്ക്ക് സംഭവിച്ചത്

'രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല, 'ആദിപുരുഷ്' ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്