ചിയാൻ വിക്രം 
Entertainment

'നല്ലൊരു സിനിമാറ്റിക് അനുഭവമായിരിക്കും'; വീര ധീര സൂരൻ അപ്ഡേറ്റുമായി സംവിധായകൻ

ഇപ്പോഴിതാ ചിത്രത്തിന്റെ മുപ്പത് ശതമാനം വരെ ചിത്രീകരണം പൂർത്തിയായെന്നാണ് അരുൺ കുമാർ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് എസ്.യു അരുൺ കുമാർ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അരുൺ കുമാറിന്റെ ചിറ്റ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിറ്റയ്ക്ക് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ ഒരുക്കുന്ന ചിത്രമാണ് വീര ധീര സൂരൻ പാർട്ട് 2.

ഇത് ആദ്യമായാണ് വിക്രമും അരുൺ കുമാറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മധുര, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മുപ്പത് ശതമാനം വരെ ചിത്രീകരണം പൂർത്തിയായെന്നാണ് അരുൺ കുമാർ അറിയിച്ചിരിക്കുന്നത്. ഡ്രാമയും ഇമോഷനുമൊക്കെ കൂടിച്ചേർന്ന ആക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സംവിധായകൻ ഒരഭിമുഖത്തിൽ ചിത്രത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

'പ്രേക്ഷകർക്ക് നല്ലൊരു സിനിമാറ്റിക് അനുഭവമായിക്കും. ചിയാൻ വിക്രമിൽ നിന്ന് താനൊരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും വളരെ അഭിനിവേശമുള്ള ഒരു നടനാണ് അദ്ദേഹമെന്നും അരുൺ കുമാർ പറഞ്ഞു. എൻ്റെ ശൈലിയിൽ സിനിമ എടുക്കാൻ എനിക്ക് സ്വാതന്ത്ര്യം നൽകിയതിന് അദ്ദേഹത്തിന് നന്ദി. അദ്ദേഹം എന്നെ വിശ്വസിച്ചു, അതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു'വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുഷാര വിജയൻ, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശ് ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. പച്ചക്കറി വിൽപ്പനക്കാരനായ ഒരു സാധാരണക്കാരനായാണ് ചിത്രത്തിൽ വിക്രമെത്തുന്നത്. തങ്കലാൻ ആണ് ചിയാൻ വിക്രമിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT