നടൻ സാബുമോൻ സംവിധായകനാവുന്നു ഇൻസ്റ്റ​ഗ്രാം
Entertainment

നടൻ സാബുമോൻ സംവിധായകനാവുന്നു, നായിക പ്രയാ​ഗ മാർട്ടിൻ

പ്രയാ​ഗ മാർട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു കോർട്ട് ഡ്രാമയായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

നടനും ടെലിവിഷൻ താരവുമായ സാബുമോൻ സംവിധായകനാവുന്നു. പ്രയാ​ഗ മാർട്ടിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു കോർട്ട് ഡ്രാമയായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പുതിയ ചുവടുവെപ്പിനെക്കുറിച്ച് സാബുമോൻ വ്യക്തമാക്കിയത്. ‌

അഭിഭാഷകനായ എന്റെ ആദ്യ സിനിമ കോടതി മുറിയില്‍ നിന്നുതന്നെയായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സ്പൈർ പ്രൊഡക്ഷന്‍സുമായി കൈകോര്‍ക്കുകയാണ്. അവരുടെ ആറാമത്തെ പ്രൊജക്റ്റാണ് ഇത്. ചിത്രത്തേക്കുറിച്ച് അധികം പറയാന്‍ എനിക്കാവില്ല. റിയലിസ്റ്റിക്കായ നിയമപോരാട്ടത്തെക്കുറിച്ചായിരിക്കും ചിത്രം. സഞ്ജു ഉണ്ണിത്താനാണ് നിര്‍മാതാവ്. കഴിവുറ്റ പ്രയാഗ മാര്‍ട്ടിനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും. - സാബുമോന്‍ കുറിച്ചു.

പ്രയാ​ഗയ്ക്കും നിർമാതാവിനുമൊപ്പമുള്ള ചിത്രവും സാബുമോൻ പങ്കുവച്ചിട്ടുണ്ട്. ​ഗുണ്ടാനേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ പ്രയാ​ഗയ്ക്ക് നിയമസഹായം നൽകിയത് സാബുമോനായിരുന്നു. പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ പ്രഖ്യാപിച്ചത്. രജനികാന്ത് ചിത്രം വേട്ടയ്യനിലൂടെ സാബുമോൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. 'കുമരേശൻ' എന്ന വില്ലൻ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

SCROLL FOR NEXT