സഹീര്‍ ഖാന്‍, സാഗരിക ഘട്‌കെ 
Entertainment

'യുവരാജിന്റെ വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തു, സഹീര്‍ ഖാനുമായുള്ള ബന്ധത്തില്‍ മതം തടസമായില്ല'

രണ്ടു മതസ്ഥരായതിന്റെ പേരില്‍ വിവാഹത്തിന് വീട്ടില്‍നിന്ന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനുമായുള്ള വിവാഹത്തില്‍ മതം ഒരിക്കലും തടസമായില്ലെന്ന് നടി സാഗരിക ഘട്‌കെ. ഇത്തരം കാര്യങ്ങളൊക്കെ പുറത്തുള്ളവരാണ് ചര്‍ച്ച ചെയ്യുന്നതെന്നും അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ തന്നേക്കാള്‍ ഇഷ്ടം സഹീറിനെയാണെന്നും സാഗരിക പറഞ്ഞു.

'രണ്ടു മതസ്ഥരായതിന്റെ പേരില്‍ വിവാഹത്തിന് വീട്ടില്‍നിന്ന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മതവിശ്വാസം ഒരിക്കലും ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമായിട്ടില്ല. അത്തരം കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തത് പുറത്തുള്ള ആളുകള്‍ മാത്രമാണ്. എന്റെ മാതാപിതാക്കള്‍ വളരെ പുരോഗമനാത്മകമായി ചിന്തിക്കുന്നവരാണ്. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി എന്നുള്ളത് വാസ്തവമാണ്. എന്നെ സംബന്ധിച്ച് ജീവിതം പങ്കിടാന്‍ ഏറ്റവും ഉചിതനായ പങ്കാളിയെ കണ്ടെത്തുക എന്നതായിരുന്നു പ്രധാനം. ഞങ്ങള്‍ രണ്ടുപേരും വളരെ വ്യക്തിപരമായി ജീവിക്കുന്ന ആളുകളാണ്. അക്കാലത്ത് യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ ഒന്നിച്ചു പങ്കെടുക്കുന്നതോടെ സഹീറുമായുള്ള ബന്ധം പുറത്തറിയുമെന്ന് ഉറപ്പായിരുന്നു. ഇതോടെയാണ് ആദ്യമായി ഈ കാര്യം വീട്ടില്‍ പറഞ്ഞതെന്നും' സാഗരിക വെളിപ്പെടുത്തി.

'ഒരു ദിവസം സഹീര്‍ എന്റെ അച്ഛനെ വന്നു കണ്ടു. അത് എത്ര മനോഹരമായ ബന്ധമാണെന്നോ. എന്റെ അമ്മയുടെ കാര്യമെടുത്താല്‍പ്പോലും, എന്നേക്കാള്‍ ഇഷ്ടം ഒരുപക്ഷേ സഹീറിനെ ആയിരിക്കും. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ് എന്റെ അച്ഛന്‍ അന്‍ഷുമാന്‍ അങ്കിളിന് (സഹീര്‍ ഖാന്റെ ബാല്യകാല പരിശീലകന്‍ അന്‍ഷുമാന്‍ ഗെയ്ക്വാദ്) മെസേജ് അയച്ചു. നീ എന്റെ ബന്ധുവായ ഒരു കുട്ടിയുമായി വലിയ കൂട്ടാണെന്നു കേട്ടല്ലോ എന്നുപറഞ്ഞ് അങ്കിള്‍ സഹീറിനും മെസേജ് അയച്ചു. എന്താണ് മറുപടി നല്‍കേണ്ടത് എന്ന് അറിയാതെ സഹീര്‍ ഈ മെസേജ് എന്നെ കാണിച്ചു. തല്‍ക്കാലം ഒന്നും അയയ്‌ക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു.' സാഗരിക വെളിപ്പെടുത്തി. 2017ലാണ് സഹീര്‍ ഖാന്‍ സാഗരികയെ വിവാഹം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT