Kareena Kapoor , saif ali khan ഇൻസ്റ്റ​ഗ്രാം
Entertainment

കരീന മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതില്‍ അസൂയ; റാണി മുഖര്‍ജി നല്‍കിയ ഉപദേശത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

എന്റെ ശത്രുക്കള്‍ അവളുടെ സുഹൃത്തുക്കളായിരിക്കും

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പവര്‍ കപ്പിളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ജീവിതത്തിലേയും കരിയറിലേയും പ്രതിസന്ധി സമയത്ത് പരസ്പരം താങ്ങായി മാറുന്ന സെയ്ഫും കരീനയും പലര്‍ക്കും പ്രചോദനമാണ്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് സെയ്ഫ് അലി ഖാന്‍.

താന്‍ ഡേറ്റ് ചെയ്തവരില്‍ ആദ്യത്തെ വര്‍ക്കിങ് ആക്ടര്‍ കരീനയാണെന്നാണ് സെയ്ഫ് പറയുന്നത്. ആ സമയത്ത് ഒരു ഹീറോയെയാണ് ഡേറ്റ് ചെയ്യുന്നത് ചിന്തിക്കണം എന്ന ഉപദേശം തനിക്ക് നല്‍കിയത് റാണി മുഖര്‍ജിയാണെന്നും സെയ്ഫ് പറയുന്നു. താരം എന്നതിലുപരിയായി കരീന അമ്മയും ഭാര്യയും ഹോംമേക്കറാണെന്നും സെയ്ഫ് അലി ഖാന്‍ പറയുന്നു.

''അവള്‍ ശരിക്കും അസാധ്യയായ സ്ത്രീയാണ്. അവള്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഞാന്‍ കണ്ടതില്‍ ഏറ്റവും ക്ഷമയുള്ള വ്യക്തികളില്‍ ഒരാളാണ് കരീന. അവള്‍ വളരെ നല്ലൊരു സ്ത്രീയാണ്. എനിക്ക് അവളെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കാനാകും. ഞങ്ങള്‍ക്കായി മനോഹരമായൊരു വീടൊരുക്കിയത് അവളാണ്. കാമറയ്ക്ക് മുമ്പില്‍ വളരെ ക്രിയേറ്റീവാണ്. അതുപോലെ തന്നെ ഞങ്ങളുടെ ജീവിതത്തിലും ക്രിയേറ്റീവാണ്'' സെയ്ഫ് പറയുന്നു.

''പക്ഷെ തുടക്കത്തില്‍ എളുപ്പമായിരുന്നില്ല. അവള്‍ മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതില്‍ എനിക്ക് അസൂയ തോന്നിയിരുന്നു. അതെല്ലാം എനിക്ക് പുതുതായിരുന്നു. പക്വതയോടെ കൈകാര്യം ചെയ്യേണ്ട വികാരങ്ങളായിരുന്നു. പരസ്പരം കുറച്ച് വിശ്വാസം വേണം. പുതിയ ബന്ധത്തില്‍ ഇന്‍സെക്യുവര്‍ ആയാല്‍ മുന്നോട്ട് പോകുക പ്രയാസമാകും. എന്റെ ശത്രുക്കള്‍ അവളുടെ സുഹൃത്തുക്കളായിരിക്കും. അതെങ്ങനെ സാധിക്കുമെന്ന് ചോദിച്ചാല്‍ സ്‌നേഹം എല്ലാത്തിനേയും ജയിക്കും'' എന്നും സെയ്ഫ് പറയുന്നു.

Saif Ali Khan says he was jealous when Kareena Kapoor was acting with other actors while they were dating.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT