സൽമാനും സൊഹൈലും കുട്ടിക്കാലത്ത്/ ഇൻസ്റ്റ​ഗ്രാം 
Entertainment

അനിയനെ കല്ലെറിഞ്ഞു, ചോരയൊലിപ്പിച്ച് കരയുന്നതു കണ്ട് ഓടി; കുട്ടിക്കാലത്തെ സല്‍മാന്‍ ഖാന്റെ 'കുസൃതി'

നിര്‍മാതാവും സംവിധായകനുമായ സൊഹൈലാണ് കൂട്ടത്തില്‍ ഏറ്റവും ഇളത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ ഖാനാണ് സല്‍മാന്‍ ഖാന്‍. നിരവധി ആരാധകരുള്ള താരത്തിന്റെ സഹോദരന്മാരായ അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനും സിനിമയില്‍ സജീവമാണ്. നിര്‍മാതാവും സംവിധായകനുമായ സൊഹൈലാണ് കൂട്ടത്തില്‍ ഏറ്റവും ഇളത്. ഇന്ന് 51ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സൊഹൈല്‍. തങ്ങളുടെ സഹോദരബന്ധത്തെക്കുറിച്ചും കുട്ടിക്കാലത്തെ വികൃതികളെക്കുറിച്ചുമെല്ലാം മൂവരും തുറന്നു പറയാറുണ്ട്. 2019 ല്‍ സല്‍മാന്‍ പറഞ്ഞ ഒരു കുസൃതിക്കഥയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. 

ടാര്‍സന്‍ കണ്ട് തുടങ്ങിയ കളി

കല്ലെറിഞ്ഞ സുഹൈലിന്റെ തല പൊട്ടിച്ചതിനെക്കുറിച്ചാണ് സല്‍മാന്‍ തുറന്നു പറഞ്ഞത്. കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. വളരെ കാല്‍ മുന്‍പാണ്. ഞങ്ങള്‍ മൂന്നു സഹോദരന്മാരും ടാര്‍സന്‍ സിനിമ കണ്ട് കല്ലുവച്ചു കളിക്കാന്‍ തുടങ്ങി. കളിയില്‍ വല്ലാതെ മുഴുകിപ്പോയ ഞാന്‍ അറിയാതെ ഒരു കല്ലെടുത്ത് സൊഹൈലിനെ എറിഞ്ഞു. അന്നവന്‍ തീരെ കുഞ്ഞാണ്. ചവറുകൂനയ്ക്ക് പിന്നില്‍ അവന്‍ ഒളിച്ചു. അവിടെ നിന്ന് എഴുന്നേറ്റുവന്നത് രക്തം ഒലിപ്പിച്ച് കരഞ്ഞുകൊണ്ടാണ്. ഞാനും അര്‍ബാസും അവിടെ നിന്ന് ഓടിക്കളഞ്ഞു- സല്‍മാന്‍ പറഞ്ഞു. 

സല്‍മാനെ നായകനാക്കി ഔസാര്‍ എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് സൊഹൈല്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീടാണ് പ്യാര്‍ കിയാ തോ ഡര്‍നാ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും അദ്ദേഹം തന്നെയായിരുന്നു. തുടര്‍ന്നാണ് അഭിനയത്തേലേക്ക് ചുവടുവയ്ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

'ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു'; പൊട്ടിക്കരഞ്ഞ് സഹോദരി

ചീമേനി ആണവനിലയത്തെ പിന്തുണച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്; പരസ്യമായി വിയോജിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

പനിയുള്ളപ്പോൾ കാപ്പി കുടിക്കാമോ?

പുരി രഥയാത്രയ്ക്കിടെ വന്‍ തിക്കും തിരക്കും; രണ്ട് മരണം; 200 ലേറെപ്പേര്‍ക്ക് പരിക്ക്