ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മയുടെ മടിയില്‍ തലചായ്ച് സല്‍മാന്‍ ഖാന്‍, ഇത് സ്വര്‍ഗമാണെന്ന് താരം

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം പങ്കുവച്ച ഒരു ചിത്രമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താമാണ് സല്‍മാന്‍ ഖാന്‍. സിനിമാ തിരക്കിന് ഇടയിലും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം പങ്കുവച്ച ഒരു ചിത്രമാണ്. 

ചിത്രം വൈറല്‍

അമ്മയുടെ മടിയില്‍ തലചായ്ച് കിടക്കുന്ന ചിത്രമാണ് സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിത്തട്ട്, സ്വര്‍ഗം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കവച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമ്മയുടേയും മകന്റേയും സ്‌നേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

തിരക്കഥാകൃത്തും നടനുമായ സലിം ഖാനിന്റേയും സല്‍മാന്‍ ഖാനിന്റേയും മകനാണ് സൂപ്പര്‍താരം. അമ്മയുമായി അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സമയം പങ്കിടാന്‍ താരം തന്റെ പന്‍വേലിലെ ഫാം ഹൗസില്‍ എത്താറുണ്ട്. ടൈഗര്‍ 3ലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT