ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ല​ഗ് ജാ ​ഗലേ' പാടി സൽമാൻ ഖാൻ, ലതാജിക്കുള്ള ആദരം; വിഡിയോ വൈറൽ

ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന് ആദരമർപ്പിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ലതാ മങ്കേഷ്കറിന്റെ പ്രശസ്തമായ ​ഗാനങ്ങളിലൊന്നായ 'ല​ഗ് ജാ ​ഗലേ' ആലപിക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. 

വിഡിയോ കണ്ടത് 23 ലക്ഷത്തിലധികം പേർ

"ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല" എന്ന കുറിപ്പോടെയാണ് സൽമാൻ വീഡിയോ പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. 1964ൽ പുറത്തിറങ്ങിയ 'വോ കോൻ ദി' എന്ന ചിത്രത്തിനുവേണ്ടിയാണ് ലതാ മങ്കേഷ്കർ ഈ ​ഗാനം ആലപിച്ചത്. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്.

നേരത്തെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സൽമാൻ ​ഗായികയ്ക്ക് ആദരം അർപ്പിച്ചിരുന്നു. "വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും"എന്നാണ് താരം  കുറിച്ചത്. ഫെബ്രുവരി ആറിനാണ് കോവിഡിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളാൽ ലതാ മങ്കേഷ്കർ വിടപറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി