സൽമാനും സലിം ഖാനും  ഫെയ്സ്ബുക്ക്
Entertainment

'അവന്‍ ഒരു പാറ്റയെ പോലും കൊന്നിട്ടില്ല; സല്‍മാന്‍ എന്തിന് മാപ്പ് പറയണം': സലിം ഖാന്‍

ലോറന്‍സ് ബിഷ്‌ണോയ് സംഘം സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയതോടെ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

എന്‍സിപി എംഎല്‍എ ബാബ സിദ്ധിഖിയുടെ മരണം ബോളിവുഡ് ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തായിരുന്നു ബാബ സിദ്ധിഖി. പിന്നാലെ ലോറന്‍സ് ബിഷ്‌ണോയ് സംഘം സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയതോടെ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് സല്‍മാന്‍ ഖാന്റെ അച്ഛന്‍ സലിം ഖാന്റെ വാക്കുകളാണ്. സല്‍മാന്‍ കൃഷ്ണമൃഗത്തെ കൊന്നിട്ടില്ലെന്നും അതിനാല്‍ ആരോടും മാപ്പ് പറയേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാപ്പ് പറയുക എന്നാല്‍ കുറ്റം സമ്മതിക്കുക എന്നാണ്. സല്‍മാന്‍ ഒരു മൃഗത്തേയും കൊന്നിട്ടില്ല. അവന്‍ ഒരു പാറ്റയെ പോലും കൊല്ലാറില്ല. ഞങ്ങള്‍ ഇത് ഒരിക്കലും വിശ്വസിക്കില്ല. സല്‍മാന്‍ ആരോടാണ് മാപ്പ് പറയേണ്ടത്? എത്ര പേരോട് നിങ്ങള്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. എത്ര മൃഗങ്ങളെ നിങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്.- സലിം ഖാന്‍ ചോദിച്ചു.

സല്‍മാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് സലിം ഖാന്‍ പറയുന്നത്. സല്‍മാന്‍ കൃഷ്ണമൃഗത്തെ കൊല്ലുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തങ്ങളാരും തോക്ക് ഉപയോഗിക്കാറില്ലെന്നും സലിം ഖാന്‍ കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ ഖാന്‍ മൃഗങ്ങളെ സ്നേഹിക്കുന്നു. അവന്‍ സ്നേഹിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്ത ഒരു നായ ഉണ്ടായിരുന്നു. അസുഖം ബാധിച്ച് മരിച്ചപ്പോള്‍ സല്‍മാന്‍ കരഞ്ഞു. ഞാന്‍ അവനോട് കൃഷ്ണമൃഗത്തെ കൊന്നത് ആരാണ് എന്ന് ചോദിച്ചു. അവന്‍ പറഞ്ഞു, 'ഞാന്‍ അവിടെ പോലും ഇല്ലായിരുന്നു', അവന്‍ എന്നോട് കള്ളം പറയില്ല.- സലിം ഖാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ

ഒരു മിനിറ്റില്‍ 75 പേര്‍ പതിനെട്ടാംപടി കയറും; 80 ലക്ഷം ടിന്‍ അരവണ ഉറപ്പാക്കും; ശബരിമല സജ്ജം

Weekly horoscope (November 15- November 21, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam November 16| സർക്കാർ ആനുകൂല്യങ്ങളിൽ അനുകൂല പുരോഗതി, ആരോഗ്യം മെച്ചപ്പെടും