Samantha Instagram
Entertainment

മെലിഞ്ഞവള്‍, രോഗി എന്ന് കളിയാക്കുന്നവരോട്; ആദ്യം ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് സാമന്ത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സാമന്ത. തെന്നിന്ത്യയും കടന്ന് ഇന്ന് ബോളിവുഡിലും സജീവമായി മാറിയിരിക്കുകയാണ് സാമന്ത. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കെതിരായ ബോഡി ഷെയ്മിങിന് മറുപടി നല്‍കുന്ന സാമന്തയുടെ പ്രതികരണം ശ്രദ്ധിക്കപ്പെടുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.

വര്‍ക്കൗട്ട് ചെയ്യുന്ന തന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ പ്രതികരണം. തന്നെ മെലിഞ്ഞവളെന്നും രോഗിയെന്നുമൊക്കെ വിളിക്കുന്നവരോട് ആദ്യം താന്‍ ചെയ്യുന്നതില്‍ മൂന്ന് വര്‍ക്കൗട്ടെങ്കിലും ചെയ്തു കാണിക്കെന്നാണ് സാമന്ത പറയുന്നത്.

''ഇതാണ് ഡീല്‍. നിങ്ങള്‍ക്ക് എന്നെ മെലിഞ്ഞവള്‍ എന്നോ രോഗി എന്നോ വിളിക്കാന്‍ പറ്റില്ല. കുറഞ്ഞത് ഇതില്‍ മൂന്നെണ്ണമെങ്കിലും നിങ്ങളെക്കൊണ്ട് സാധിക്കുന്നത് വരെയെങ്കിലും. എന്നിട്ട് വരികള്‍ക്കിടയിലൂടെ വായിക്കുക'' എന്നാണ് സാമന്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. മുമ്പും മെലിഞ്ഞതിന്റെ പേരില്‍ സാമന്തയ്ക്ക് പരിഹാസങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും സാമന്തയ്ക്ക് സാധിക്കാറുണ്ട്.

മയോസൈറ്റിസ് എന്ന ആരോഗ്യാവസ്ഥയിലൂടെ കടന്നു പോവുകയാണ് സാമന്ത. ഇതുമൂലം താരത്തിന്റെ ശരീരഭാരം കുറയുകയും അസ്ഥികള്‍ക്ക് കരുത്ത് കുറയുകയും ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് സാമന്ത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ഉള്‍ക്കൊള്ളാതെ മെലിഞ്ഞതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്ക് മുമ്പും സാമന്ത മറുപടി നല്‍കിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായിട്ടാണ് സാമന്ത ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. താരം ഇപ്പോള്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.

രാജും ഡികെയും ഒരുക്കിയ സിറ്റഡല്‍: ഹണി ബണ്ണിയിലാണ് സാമന്ത ഒടുവിലായി അഭിനയിച്ചത്. രാജും ഡികെയും തന്നെ ഒരുക്കുന്ന രക്ത് ബ്രഹ്മാണ്ഡ്, തെലുങ്ക് ചിത്രം ബംഗാരം തുടങ്ങിയവയാണ് അണിയറയിലുള്ള സിനിമകള്‍. അഭിനയത്തില്‍ നിന്നും നിര്‍മാണത്തിലേക്കും ഈയ്യടുത്ത് സാമന്ത ചുവടുവച്ചിരുന്നു ശുഭം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്ത നിര്‍മാതാവായത്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയും ചെയ്തിരുന്നു.

Samantha gives reply to all the bodyshamers in her latest instagram story. and makes a challenge to them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT