Samantha ഇൻസ്റ്റ​ഗ്രാം
Entertainment

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

ഇപ്പോഴാണ് ഓക്കെ, ഒരു ബ്രേക്ക് വേണം എന്ന് ധൈര്യത്തോടെ എനിക്ക് പറയാന്‍ സാധിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന ഒരു മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടി സാമന്തയിപ്പോൾ. ഓടി നടന്ന് ചെയ്തിരുന്ന സിനിമകളും കടുത്ത ആരോഗ്യ വെല്ലുവിളികളും കാരണം കുറേക്കാലമായി താൻ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നില്ലെന്ന് താരം പറഞ്ഞു.

എന്നാൽ, ഇപ്പോൾ താൻ ഏഴു മാസം ഗർഭിണിയാണ്. എനിക്കൊരു റസ്റ്റ് വേണമെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇപ്പോൾ പറയാൻ കഴിയും. ഈ ശാന്തമായ ഇടവേള തനിക്ക് നൽകുന്ന സന്തോഷം വളരെ വലുതാണെന്നും താരം തുറന്നു പറഞ്ഞു. ഏറെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ഒരു അമ്മയാവുക എന്നത് സാമന്ത പറഞ്ഞു. "എനിക്കുറപ്പുണ്ട്, ഈ സമയം സ്ത്രീകൾ മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടില്ല.

എത്രയൊക്കെ അസ്വസ്ഥതകൾ ഉണ്ടായാലും എല്ലാം മറക്കും. ഈ ഒരു സമയത്ത് നമ്മള്‍ സ്ത്രീകള്‍ വരാന്‍ പോകുന്ന വേദനയെ കുറിച്ചോ, കരിയറിനെ കുറിച്ചോ ഒന്നും ചിന്തിക്കുന്നുണ്ടാവില്ല. നമ്മുടെ ചിന്ത മുഴുവന്‍ വരാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചായിരിക്കും. എത്രതന്നെ ഡിസ്‌കംഫര്‍ട്ട് ആയാലും, വേദനയായാലും നമ്മുടെ മുഖത്തൊരു ചിരിയുണ്ടാവും.

ഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് എനിക്ക് കുറച്ച് റസ്റ്റ് ആവശ്യമുണ്ട് എന്ന് കംഫര്‍ട്ടബിളായി പറയാന്‍ സാധിക്കുന്നത്. അതിന് മുന്‍പ് എനിക്ക് അങ്ങനെ പറയാന്‍ സാധിക്കുമായിരുന്നില്ല. ഇത്രകാലം ഓടി നടന്ന് സിനിമകള്‍ ചെയ്തിട്ട് ഇപ്പോഴാണ് ഓക്കെ, ഒരു ബ്രേക്ക് വേണം എന്ന് ധൈര്യത്തോടെ എനിക്ക് പറയാന്‍ സാധിക്കുന്നത്".- സാമന്ത പറഞ്ഞു.

സ്വന്തം ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം നൽകാനും സാധിക്കുന്ന ഈ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണെന്ന് സാമന്ത വ്യക്തമാക്കി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ താൻ കൂടുതൽ സമാധാനവും ആത്മവിശ്വാസവും അനുഭവിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. സോയ സാനിറ്ററി പാഡ് ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സാമന്ത.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Samantha opens up about career break and pregnancy time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ